ചേളന്നൂർ: വീടിെൻറ ജനവാതിൽ തകർത്ത് അകത്തുകയറിയ മോഷ്ടാവ് അലമാരയിൽ സൂക്ഷിച്ചിരുന്ന 90,000 രൂപയോളം മോഷ്ടിച്ചു. കുമാരസ്വാമി റോഡിൽ മച്ചക്കുളം തെയ്യത്തുമീത്തൽ അഹമ്മദ്കോയയുടെ വീട്ടിലാണ് ചൊവ്വാഴ്ച പുലർച്ചയോടെ മോഷണം. വീടിെൻറ ജനവാതിലിെൻറ ഗ്ലാസ് തകർത്ത് ഇരുമ്പുപട്ട ഇളക്കിമാറ്റിയാണ് മോഷ്ടാവ് അകത്തുകടന്നത്. കുടുംബം വീടിെൻറ മുകൾനിയിൽ കിടന്നുറങ്ങവെയാണ് മോഷണം. വീട്ടുടമ അഹമ്മദ് രാത്രി 12 ഒാടെയാണ് കിടന്നത്. കറൻറ് പോയതുമൂലം പുലർച്ചെ മൂന്നോടെ ഉണർന്നിരുന്നു. സമീപത്തെ തറവാടുവീട്ടിൽ കിടന്ന മകൻ നബീൽ രാവിലെ എത്തി വിളിച്ചപ്പോഴാണ് ജനൽ തകർത്തത് ശ്രദ്ധയിൽപെട്ടത്. വീടിെൻറ മുൻവാതിൽ മോഷ്ടാക്കൾ പുറത്തുനിന്ന് താഴിടുകയും ചെയ്തിരുന്നു. അടുക്കളവാതിൽ തുറന്നാണ് പുറത്തുകടന്നത്. 3500 യു.എ.ഇ ദിർഹം ഉൾപ്പെടെ പണമാണ് അലമാരയിൽ നിന്നു മോഷ്ടിച്ചത്. ചോവയൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. വിരലടയാള വിദഗ്ധൻ വി.പി. കരീമും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവെടുത്തു. ku മച്ചക്കുളം തെയ്യത്തുമീത്തൽ അഹമ്മദ്കോയയുടെ വീട്ടിലെ ജനൽവാതിൽ മോഷ്ടാക്കൾ തകർത്തനിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.