ഉേള്ള്യരി: മുസ്ലിം യൂത്ത് ലീഗ് ഉേള്ള്യരി പഞ്ചായത്ത് കമ്മിറ്റി ഭാഷസമര അനുസ്മരണവും, ആഗസ്റ്റ് 15ന് ബാലുശ്ശേരിയിൽ നടക്കുന്ന യൂത്ത് പരേഡിെൻറ പഞ്ചായത്ത് തല പ്രഖ്യാപനവും സംഘടിപ്പിച്ചു. യൂത്ത് ലീഗ് ബാലുശ്ശേരി നിയോജക മണ്ഡലം പ്രസിഡൻറ് ടി. നിസാർ ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡൻറ് നജീബ് കക്കഞ്ചേരി അധ്യക്ഷത വഹിച്ചു. എൻ. അഹമ്മദ് മേപ്പയൂർ ഭാഷ സമര അനുസ്മരണ പ്രഭാഷണം നടത്തി. യൂത്ത് ലീഗ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സിറാജ് ചിറ്റേടത്ത് യൂത്ത് പരേഡ് പ്രഖ്യാപനം നടത്തി. പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡൻറ് സി.എം. കോയ നാറാത്ത്, ജനറൽ സെക്രട്ടറി റഹിം എടത്തിൽ, ട്രഷറർ പി.കെ. മജീദ്, ബഷീർ നൊരവന, ടി.എം. മോയി, പി.കെ. ഹാഷിദ് മുണ്ടോത്ത്, പി.പി. കോയ നാറാത്ത്, പി. മുഹമ്മദ്, അബൂബക്കർ കേളോത്ത്, ഷഫീഖ് എന്നിവർ സംസാരിച്ചു. ട്രഷറർ ഫായിസ് പാറക്കൽ സ്വാഗതവും സെക്രട്ടറി ഷബീർ പൊയിലുങ്കൽതാഴെ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.