ലഹരിവിരുദ്ധ സെമിനാർ

പേരാമ്പ്ര: താമരശ്ശേരി കോർപറേറ്റ് എജുക്കേഷൻ ഏജൻസിയുടെ ആഭിമുഖ്യത്തിൽ പടത്തുകടവ് ഹോളി ഫാമിലി ഹൈസ്കൂളിൽ മദ്യത്തിനും ലഹരിവസ്തുക്കൾക്കുമെതിരെ ബോധവത്കരണ സെമിനാർ നടത്തി. പ്രധാനാധ്യാപകൻ തോമസ് മണ്ണാത്ത് ഉദ്ഘാടനം ചെയ്തു. ഫ്രാൻസിസ് പുല്ലാട്ട് അധ്യക്ഷത വഹിച്ചു. ജോസ് പുതക്കുഴി, രാജൻ ഉറുമ്പിൽ, ബേബി മാത്യു, അബ്രാഹം മണലോടി എന്നിവർ ക്ലാസെടുത്തു. കുട്ടികൾ ലഹരിവിരുദ്ധ പ്രതിജ്ഞയുമെടുത്തു. ഹജ്ജിന് പോകുന്നവർക്ക് യാത്രയയപ്പ് പേരാമ്പ്ര: ഹജ്ജിന് യാത്ര തിരിക്കുന്ന വി.സി. കുഞ്ഞബ്ദുല്ലക്കും ഭാര്യ ഫാത്തിമക്കും കല്ലോട് ഖുവ്വത്തുൽ ഇസ്ലാം സംഘത്തി​െൻറ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. കെ. വീരാൻകുട്ടി ഹാജി അധ്യക്ഷത വഹിച്ചു. കല്ലൂർ -കൂത്താളി മഹല്ല് ഖത്തീബ് അബ്ദുൽ ഗഫൂർ നിസാമി ഹജ്ജ് സന്ദേശം നൽകി. നിസാർ സഖാഫി, ഇ. ഷമീർ, പി.എം. ബഷീർ, പി. പോക്കർ മുസ്ലിയാർ, എൻ. കെ. കുഞ്ഞിമുഹമ്മദ്, പി. അഷ്റഫ്, പി.സി. ജലീൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.