ബാലുശ്ശേരി വില്ലേജ്​ ഒാഫിസിൽ മോഷണം; നികുതി രസീത്​ ബുക്കുകൾ നഷ്​ടപ്പെട്ടു

ബാലുശ്ശേരി: ബാലുശ്ശേരി വില്ലേജ് ഒാഫിസിൽ മോഷണം. നികുതി രസീത് ബുക്കുകൾ നഷ്ടപ്പെട്ടു. കഴിഞ്ഞ രാത്രിയിലാണ് മോഷണം നടന്നത്. വില്ലേജ് ഒാഫിസി​െൻറ ഗ്രിൽസി​െൻറയും വാതിലി​െൻറയും പൂട്ടുകൾ തകർത്താണ് കവർച്ച നടന്നത്. വില്ലേജ് ഒാഫിസറുടെ മുറിയിൽ സൂക്ഷിച്ചിരുന്ന രണ്ടു രസീത്ബുക്കും ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ബുക്കിൽനിന്ന് മൂന്നു രസീതുമടക്കം 203 നികുതി രസീതുകളാണ് നഷ്ടപ്പെട്ടത്. കൊയിലാണ്ടി താലൂക്ക് ഒാഫിസിൽനിന്ന് സീൽചെയ്ത് കൊണ്ടുവന്നവയാണ് നഷ്ടപ്പെട്ട രസീതുകൾ. രാവിലെ ജീവനക്കാർ ഒാഫിസിലെത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. വില്ലേജ് ഒാഫിസിലുണ്ടായിരുന്ന ലാപ്ടോപ്പിൽനിന്ന് വിവരങ്ങൾ ഡിലീറ്റ് ചെയ്തിട്ടുമുണ്ട്. വില്ലേജ് ഒാഫിസറുടെ പരാതിയെ തുടർന്ന് ബാലുശ്ശേരി പൊലീസും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. വിരലടയാള വിദഗ്ധരും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. പ്രതികളെപ്പറ്റി വിവരമൊന്നും ലഭ്യമായിട്ടില്ല. അന്വേഷണം ഉൗർജിതമായി നടക്കുന്നുണ്ടെന്ന് ബാലുശ്ശേരി പൊലീസ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.