യുവജന പ്രതിരോധം; പ്രചാരണ ജാഥ നടത്തി

വടകര: 'നവലിബറൽ നയങ്ങളെ ചെറുക്കുക, മതനിരപേക്ഷതയുടെ കാവലാളാവുക' എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് ഡി.വൈ.എഫ്.ഐ ഈമാസം 15ന് നടത്തുന്ന യുവജന പ്രതിരോധം പരിപാടിയുടെ ഭാഗമായി നടത്തുന്ന പ്രചാരണ ജാഥക്ക് വടകരയിൽ സ്വീകരണം നൽകി. വടകര നോർത്ത് മേഖല സെക്രട്ടറി ഷിജിൽ അധ്യക്ഷത വഹിച്ചു. ജാഥ ലീഡർ പി. നിഖിൽ, െഡപ്യൂട്ടി ലീഡർ എൽ.ജി. ലിജീഷ്, പി.സി. ഷൈജു, ബബീഷ്, ഡി. ദീപ, കെ.പി. സമീർ എന്നിവർ സംസാരിച്ചു. ജാഥ ഈമാസം മൂന്നിന് കോഴിക്കോട് മുതലക്കുളത്ത് സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.