നിധീഷ് കുമാർ ബിഹാർ ജനതയെ വഞ്ചിച്ചു ^- സലീം മടവൂർ

നിധീഷ് കുമാർ ബിഹാർ ജനതയെ വഞ്ചിച്ചു - സലീം മടവൂർ മേപ്പയ്യൂർ: കഴിഞ്ഞ പാർലമ​െൻറ് തെരഞ്ഞെടുപ്പിൽ രണ്ട് സീറ്റിൽ മാത്രം വിജയിച്ച ബിഹാർ മുഖ്യമന്ത്രി നിധീഷി​െൻറ പാർട്ടി തൊട്ടടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ വലിയ ഭൂരിപക്ഷത്തിൽ വിജയിച്ചത്, ആർ.ജെ.ഡിയുമായും കോൺഗ്രസുമായും ചേർന്ന് രൂപവത്കരിച്ച വിശാല മതേതരസഖ്യത്തിന് ജനങ്ങൾ നൽകിയ അംഗീകാരം കൊണ്ടാണ്. മതേതരസഖ്യം വിട്ട് ബി.ജെ.പി പാളയത്തിലെത്തിയതോടെ ജനവിധി അട്ടിമറിക്കുകയും ബിഹാറിലെ ജനങ്ങളെ വഞ്ചിക്കുകയുമാണ് നിധീഷ് കുമാർ ചെയ്തതെന്ന് യുവജനതാദൾ സംസ്ഥാന പ്രസിഡൻറ് സലീം മടവൂർ പറഞ്ഞു. ജനതാദൾ (യു) ഊരള്ളൂരിൽ നടത്തിയ കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എം. സുനിൽ അധ്യക്ഷത വഹിച്ചു. ഭാസ്കരൻ കൊഴുക്കല്ലൂർ, ജെ.എൻ. പ്രേംഭാസിൻ, വത്സൻ എടക്കോടൻ, രാമചന്ദ്രൻ കുയ്യണ്ടി, എം. പ്രകാശ്, പുനത്തിൽ ഗോപാലൻ, കെ.എം. അപ്പു നായർ, എം. രമാദേവി, സി.എം. സുനിൽ, ടി.പി. സുനിൽ, സി. വിനോദൻ, സുരേന്ദ്രൻ, രജ്ജീഷ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.