ലൈഫ്: കരട് ഗുണഭോക്​തൃലിസ്​റ്റ്​ പ്രസിദ്ധീകരിച്ചു

വൈത്തിരി: ഗ്രാമപഞ്ചായത്ത് ലൈഫ് മിഷൻ ഭവനപദ്ധതിയുമായി ബന്ധപ്പെട്ട് അർഹരായ ഭൂരഹിത, ഭവനരഹിതരെയും ഭൂമിയുള്ള ഭവനരഹിതരുടെയും കരട് ഗുണഭോക്തൃ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് പൊതുജനങ്ങൾക്ക് പരിശോധനക്കായി പഞ്ചായത്ത് ഓഫിസ്, വൈത്തിരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ഓഫിസ്, കുടുംബശ്രീ മിഷൻ ജില്ല ഓഫിസ്, സബ് രജിസ്ട്രാർ ഓഫിസ്, വൈത്തിരി, ഐ.സി.ഡി.എസ് ഓഫിസ്, തളിപ്പുഴ മത്സ്യകൃഷി വിജ്ഞാന കേന്ദ്രം, ഗ്രാമപഞ്ചായത്ത് ഘടകസ്ഥാപനങ്ങൾ, അംഗൻവാടികൾ, താലൂക്ക് ഓഫിസ് വൈത്തിരി, വില്ലേജ് ഓഫിസ് കുന്നത്തിടവക, ചുണ്ടേൽ, വൈത്തിരി പോലീസ് സ്റ്റേഷൻ, വൈത്തിരി കെ.എസ്.ഇ.ബി, വൈത്തിരി താലൂക്ക് സപ്ലൈ ഓഫിസ്, മാവേലി സ്റ്റോർ, വൈത്തിരി, സബ് ട്രഷറി ഓഫിസ് വൈത്തിരി, താലൂക്ക് ആശുപത്രി, വൈത്തിരി ആരോഗ്യകേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പരിശോധനക്ക് ലഭിക്കും. ആക്ഷേപങ്ങൾ ആഗസ്റ്റ് 10 വരെ പഞ്ചായത്ത് ഓഫിസിൽ സമർപ്പിക്കാം. ഫോൺ: 04936 255223. അപേക്ഷ ക്ഷണിച്ചു കൽപറ്റ: വയനാട് ജില്ലയിൽ ആകാശവാണി, ദൂരദർശൻ പാർട്ട് ടൈം കറസ്പോണ്ടൻറിനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ ജില്ലാ ആസ്ഥാനത്ത് നിന്ന് 10 കി.മി ചുറ്റളവിൽ താമസിക്കുന്നവരായിരിക്കണം. ജേണലിസത്തിലോ മാസ് മീഡിയയിലോ പി.ജി ഡിപ്ലോമയോ ഡിഗ്രിയോ അല്ലെങ്കിൽ അംഗീകൃത ബിരുദവും രണ്ടുവർഷത്തെ പത്ര പ്രവർത്തനപരിചയവുമാണ് യോഗ്യത. ടെലിവിഷൻ കാമറയും അനുബന്ധ ഉപകരണങ്ങളും സ്വന്തമായി ഉണ്ടായിരിക്കുന്നതോടൊപ്പം അവ കൈകാര്യം ചെയ്യുന്നതിനുള്ള പ്രാവീണ്യം, കമ്പ്യൂട്ടറിലും വേഡ് േപ്രാസസിങ്ങിലുമുള്ള പരിജ്ഞാനം, ഏതെങ്കിലും ദൃശ്യമാധ്യമങ്ങളിലെ പ്രവൃത്തിപരിചയം എന്നിവ അഭിലഷണീയമാണ്. പ്രായം 24 നും 45 നും മധ്യേ. കേന്ദ്ര-സംസ്ഥാന പൊതുമേഖല സ്ഥാപനങ്ങളിൽ ജോലിചെയ്യുന്നവരുെടയും ഏതെങ്കിലും രാഷ്ട്രീയപാർട്ടിയിൽ അംഗത്വമുള്ളവരുെടയും അപേക്ഷ പരിഗണിക്കുന്നതല്ല. അപേക്ഷയുടെ മാതൃകwww.airtvm.com, www.newsonair.nic.in എന്നീ വെബ്സൈറ്റുകളിൽ ലഭിക്കും. അപേക്ഷയും ഫോട്ടോയും ഡയറക്ടർ, ആകാശവാണി, തിരുവനന്തപുരം -14 എന്ന വിലാസത്തിൽ അയക്കണം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 15. അധ്യാപക നിയമനം കൽപറ്റ: വെള്ളമുണ്ട ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ നിലവിലുള്ള താൽക്കാലിക ഹൈസ്കൂൾ ഗണിതം അധ്യാപക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച ആഗസ്റ്റ് രണ്ടിന് രാവിലെ 10ന് സ്കൂൾ ഓഫിസിൽ നടക്കും. ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുമായി ഹാജരാകണം. വൈദ്യുതി മുടങ്ങും കൽപറ്റ: വൈദ്യുതി ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനിലെ വെള്ളമുണ്ട ടൗൺ, കിണറ്റിങ്ങൽ, മംഗലശ്ശേരിമല എന്നിവിടങ്ങളിൽ ചൊവ്വാഴ്ച രാവിലെ ഒമ്പതുമുതൽ വൈകീട്ട് മൂന്നുവരെ വൈദ്യുതി മുടങ്ങും. ഡാറ്റാ എൻട്രി ഓപറേറ്റർ നിയമനം കൽപറ്റ: ഭാരതീയ ചികിത്സവകുപ്പിൽ ജില്ല മെഡിക്കൽ ഓഫിസിന് കീഴിൽ ദിവസവേതനാടിസ്ഥാനത്തിൽ ഡാറ്റാ എൻട്രി ഓപറേറ്റർ നിയമനത്തിനായുള്ള കൂടിക്കാഴ്ച ആഗസ്റ്റ് അഞ്ചിന് രാവിലെ 10.30ന് കൽപറ്റ പഴയ ബസ് സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന ഓഫിസിൽ നടത്തും. യോഗ്യത: ബിരുദം, പി.ജി.ഡി.സി.എ, പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ഇ-ഗവേണൻസ്, എം.എസ്. ഓഫിസ്, എക്സെൽ, ടാലി പാക്കേജ് (മലയാളം പരിജ്ഞാനം നിർബന്ധം). ഉദ്യോഗാർഥികൾ ഒറിജിനൽ സർട്ടിഫിക്കറ്റുമായി ഹാജരാവണം. ഫോൺ: 04936 203906 ക്യാമ്പ് സിറ്റിങ് കൽപറ്റ: സുൽത്താൻ ബത്തേരിയിൽ ജില്ല ഉപഭോക്തൃതർക്ക പരിഹാരഫോറം എല്ലാ ബുധനാഴ്ചയും നടത്തിവന്നിരുന്ന ക്യാമ്പ് സിറ്റിങ് നിർത്തിവെച്ചു. ആഗസ്റ്റ് രണ്ടിനും തുടർ ബുധനാഴ്ചകളിലും ക്യാമ്പ് സിറ്റിങ്ങിന് ഹാജരാകാൻ നിർദേശിക്കപ്പെട്ടിട്ടുള്ളവരും ബന്ധപ്പെട്ടവരും അതത് ദിവസങ്ങളിൽ കൽപറ്റ സിവിൽ സ്റ്റേഷനിലെ ഉപഭോക്തൃതർക്ക പരിഹാരഫോറത്തിൽ ഹാജരാകണമെന്ന് ഫോറം പ്രസിഡൻറ് ജോസ് വി. തണ്ണിക്കോട് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.