അധ്യാപികമാർക്ക്​ ആർത്തവഅവധി നൽകുമെന്ന്​ സെൽഫ്​ ഫിനാൻസിങ്​ സ്​കൂൾസ്​ ഫെഡറേഷൻ

കോഴിക്കോട്: ഒാൾ കേരള സെൽഫ് ഫിനാൻസിങ് സ്കൂൾസ് ഫെഡറേഷ​െൻറ കീഴിലെ സ്കൂളുകളിലെ അധ്യാപികമാർക്ക് ആർത്തവദിനത്തിൽ ശമ്പളത്തോടെയുള്ള അവധി നൽകുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. മതിയായ അധ്യാപക യോഗ്യതയുണ്ടെങ്കിൽ ഭിന്നലിംഗക്കാർക്ക് സംഘടനക്കുകീഴിലെ സ്കൂളുകളിൽ നിയമനം നൽകുമെന്നും അവർ കൂട്ടിേച്ചർത്തു. ആർത്തവഅവധി കേരളത്തിലെ രണ്ടുലക്ഷം അധ്യാപികമാർക്ക് പ്രയോജനം ചെയ്യും. ആഗസ്റ്റ് ഒന്ന് മുതൽ ഇത് പ്രാബല്യത്തിൽ വരും. സമൂഹത്തി​െൻറ പിന്നാമ്പുറങ്ങളിൽ മാറ്റിനിർത്തപ്പെട്ട ഭിന്നലിംഗക്കാരെ പൊതുമണ്ഡലത്തിലേക്ക് ഉയർത്തുകയാണ് അവർക്ക് േജാലി നൽകുന്നതിലൂടെ ലക്ഷ്യമാക്കുന്നതെന്നും ഭാരവാഹികൾ പറഞ്ഞു. സംസ്ഥാന പ്രസിഡൻറ് രാമദാസ് കതിരൂർ, ജില്ല പ്രസിഡൻറ് ജഗത്മയൻ ചന്ദ്രപുരി, സെക്രട്ടറി സത്യൻ അഭയഗിരി എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.