ഓർമകൾ പങ്കുവെച്ച് പൂർവ അധ്യാപക^വിദ്യാർഥികൾ ഒത്തുചേർന്നു

ഓർമകൾ പങ്കുവെച്ച് പൂർവ അധ്യാപക-വിദ്യാർഥികൾ ഒത്തുചേർന്നു ഓർമകൾ പങ്കുവെച്ച് പൂർവ അധ്യാപക -വിദ്യാർഥികൾ ഒത്തുചേർന്നു കൊടുവള്ളി: കൊടുവള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ 1987 എസ്.എസ്.സി ബാച്ചിലെ പൂർവ അധ്യാപക -വിദ്യാർഥികൾ ഒത്തുചേർന്നു. സ്കൂൾ പ്രവർത്തനം തുടങ്ങിയതി​െൻറ മുപ്പതാം വർഷത്തിലാണ് എസ്.എസ്.സി ബാച്ച് പുറത്തിറങ്ങുന്നത്. 30 വർഷത്തിനു ശേഷമാണ് പഴയകാല അനുഭവങ്ങൾ പങ്കുവെച്ച് ഇവർ വീണ്ടും സ്കൂൾ മുറ്റത്ത് ഒത്തുചേർന്നത്. സ്കൂളി​െൻറ ആദ്യകാലങ്ങളിൽ വിദ്യാർഥി സമരങ്ങളും, ഇതിനെ പരാജയപ്പെടുത്താനുള്ള അധ്യാപകരുടെ ഇടപെടലുകളും പുതുതലമുറക്ക് വിവരിച്ച് നൽകുമാറാകും വിധം നടത്തിയ മോക് ഡ്രിൽ സംഗമത്തിൽ ശ്രദ്ധേയമായി. 'ക്ലാസ്മേറ്റ് 2017- സംഗമം' കാരാട്ട് റസാഖ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. എൻ.ആർ. അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. സംഗമത്തിൽ പങ്കെടുത്ത ആദ്യ കാല അധ്യാപകർക്ക് പൂർവവിദ്യാർഥികൾ ഉപഹാരങ്ങൾ സമ്മാനിച്ചു. സ്കൂളിലെ തെരഞ്ഞെടുത്ത വിദ്യാർഥികൾക്ക് ഡോ. അബ്ദുൽ ഹമീദി​െൻറ നേതൃത്വത്തിൽ മെഡിക്കൽ ബോധവത്കരണ ക്ലാസ് നടത്തി. നഗരസഭ ചെയർപേഴ്സൻ ഷരീഫ കണ്ണാടിപ്പൊയിൽ, കൗൺസിലർ കെ. ശിവദാസൻ, ഒ.പി.ഐ. കോയ, പ്രിൻസിപ്പൽ ഇൻചാർജ് കെ. അബ്ദുൽ റഹിം, എം.എം. മജീദ്, എം.പി. മൂസ, ഇ.സി. മുഹമ്മദ്, വി.എം. സൈനബ, പി.സി. വേലായുധൻ, കെ. രത്നാകരൻ, എ.കെ. മുഹമ്മദ്, സി.സി. ജേക്കബ്, കെ. അബ്ദുൽ ലത്തീഫ്, അബ്ദുൽ മജീദ, ടി.കെ.സി. മുഹസിൻ, സി.ടി. ഖാദർ എന്നിവർ സംസാരിച്ചു. ഡോ. അബ്ദുൽ ഹമീദ് സ്വാഗതവും അനിൽ വാവാട് നന്ദിയും പറഞ്ഞു. photo: Kdy-1 ghss koduvally 1987 ssc കൊടുവള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂൾ 1987 എസ്.എസ്.സി ബാച്ചിലെ പൂർവ അധ്യാപക -വിദ്യാർഥികൾ ഒത്തുകൂടിയപ്പോൾ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.