സുനിതക്ക് ധനമന്ത്രി നൽകിയ വാഗ്ദാനങ്ങൾ നിറവേറിയില്ല; കക്കയം അമ്പലക്കുന്ന് പണിയ കോളനിക്കാർ ദുരിതാവസ്ഥയിൽ തന്നെ ബാലുശ്ശേരി: സുനിതക്ക് ധനമന്ത്രി നൽകിയ വാഗ്ദാനം നിറവേറിയില്ല. കക്കയം അമ്പലക്കുന്ന് ആദിവാസി പണിയ കോളനിക്കാർ ദുരിതാവസ്ഥയിൽ തന്നെ. കഴിഞ്ഞ വർഷം ജൂലൈ 31ന് കക്കയം ഡാംസൈറ്റ് െഹെഡൽ ടൂറിസം പദ്ധതി പ്രദേശങ്ങൾ സന്ദർശിക്കാനെത്തിയ ധനമന്ത്രി ഡോ. തോമസ് െഎസക്ക് കോളനിയിലെ പത്താംക്ലാസ്കാരിയായ സുനിതയുടെ പ്രത്യേക ക്ഷണപ്രകാരമായിരുന്നു അമ്പലക്കുന്ന് പണിയ കോളനിയിലെത്തിയത്. 14 പണിയ കുടുംബങ്ങൾ താമസിക്കുന്ന കോളനിക്കാരുടെ ശോച്യാവസ്ഥയും സുനിതയുടെ കുടുംബത്തിെൻറ ദുരിതാവസ്ഥയും കണ്ടറിഞ്ഞ മന്ത്രി ഒേട്ടറെ വാഗ്ദാനങ്ങളാണ് ചൊരിഞ്ഞത്. എന്നാൽ, ഇവയിൽ ഒന്നും തന്നെ നടപ്പാക്കാൻ കഴിഞ്ഞിട്ടില്ല. വീടുകളുടെ അറ്റകുറ്റപണി നടത്താനും വീട്ടുകാരുടെ ആവശ്യങ്ങൾക്ക് പരിഹാരം കാണാനുമായി ഒാേരാ കുടുംബത്തിനും മൈക്രോ മാസ്റ്റർ പ്ലാൻ തയാറാക്കി സർക്കാറിന് സമർപ്പിക്കണമെന്ന് ഉദ്യോഗസ്ഥരോട് നിർദേശിച്ചിരുന്നു. കോളനി വികസനത്തിനായി പട്ടികജാതി വകുപ്പുമായി ബന്ധപ്പെട്ട് ഫണ്ട് അനുവദിക്കുമെന്നും മന്ത്രി അറിയിച്ചിരുന്നു. നടപടി ഇതുവരെ ഉണ്ടായിട്ടില്ല. കോളനിയിലെ ആദിവാസി കുട്ടികൾക്ക് സ്കൂളിലേക്ക് പോകാനായി മിനി വാൻ വാങ്ങണമെന്നും എം.എൽ.എയോട് നിർദേശിക്കുകയുണ്ടായി. ഇതും നടപ്പായില്ല. 15 വർഷം മുമ്പ് ജില്ല പഞ്ചായത്ത് ഫണ്ടുപയോഗിച്ച് നിർമിച്ച സുനിതയുടെ വീടും ഇപ്പോൾ ചോർന്നൊലിക്കുന്ന അവസ്ഥയിലാണ്. സുനിതയുടെ മാനസികാസ്വാസ്ഥ്യമുള്ള മാതാവ് ജാനുവിന് ആവശ്യമായ തുടർചികിത്സ നൽകാൻ വേണ്ട നടപടി എടുക്കണമെന്നും മന്ത്രി പട്ടികജാതി വകുപ്പ് ഉദ്യോഗസ്ഥരോട് നിർദേശിച്ചിരുന്നു. എന്നാൽ, ആരും ഇതുവരെ ഇവരെ തിരിഞ്ഞുനോക്കിയിട്ടില്ല. സുനിതയുടെ സഹോദരി മിനിക്ക് കക്കയം െഹെഡൽ ടൂറിസവുമായി ബന്ധപ്പെട്ട് ദിവസക്കൂലിയിനത്തിൽ ജോലിയുണ്ടായിരുന്നു. ഇതിൽനിന്നും ലഭിക്കുന്ന 300 രൂപയായിരുന്നു കുടുംബത്തിെൻറ ഏക വരുമാനമാർഗം. ഇതും ഇപ്പോൾ നിലച്ചിരിക്കയാണ്. ഒാഫിസിൽ അറിയിക്കാതെ ലീവെടുത്തതിെൻറ പേരിൽ മിനിയെ ജോലിയിൽനിന്നും ഒഴിവാക്കിയിരിക്കുകയാണ്. കൂലിപ്പണിക്ക് പോയിട്ടാണ് മിനി കുടുംബം പുലർത്തുന്നത്. ഭർത്താവ് ഉപേക്ഷിച്ചുപോയ മിനിക്ക് ഏഴു വയസ്സുള്ള മകനുമുണ്ട്. കല്ലാനോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു വിദ്യാർഥിനിയായ സുനിതക്ക് പഠിച്ച് െഎ.എ.എസ് കാരിയാകാനാണ് ആഗ്രഹമെന്നും മന്ത്രിയെ അറിയിച്ചിരുന്നു. പടം:balu 10 അമ്പലക്കുന്ന് പണിയ കോളനിയിലെ വീടിന് മുന്നിൽ സുനിതയും അമ്മ ജാനുവും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.