വാക്കുകളും മൗനങ്ങളും ഫാഷിസത്തിനെതിരായ പ്രതിരോധമാകണ​ം ^കെ.ഇ.എൻ

വാക്കുകളും മൗനങ്ങളും ഫാഷിസത്തിനെതിരായ പ്രതിരോധമാകണം -കെ.ഇ.എൻ വാക്കുകളും മൗനങ്ങളും ഫാഷിസത്തിനെതിരായ പ്രതിരോധമാകണം- കെ.ഇ.എൻ കോഴിക്കോട്: വാക്കുകളും മൗനങ്ങളും ഫാഷിസത്തിനെതിരായ പ്രതിരോധമാകണെമന്ന് കെ.ഇ.എൻ. കുഞ്ഞഹമ്മദ്. നവഫാഷിസത്തിനെതിരെ ജനങ്ങളുടെ സൗഹൃദമൊരുക്കണമെന്നും കെ.ഇ.എൻ അഭിപ്രായപ്പെട്ടു. തനിമ കല സാഹിത്യവേദി ജില്ല കമ്മറ്റി സംഘടിപ്പിച്ച 'ആശയത്തിനെതിരെ ആയുധമോ? സാംസ്കാരികപ്രതിരോധം' എന്ന ചർച്ചാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലേഖനമെഴുതിയതി​െൻറ പേരിൽ ഭീഷണി നേരിടേണ്ടിവന്ന എഴുത്തുകാരൻ കെ.പി. രാമനുണ്ണിക്ക് െഎക്യദാർഢ്യം പ്രഖ്യാപിച്ചാണ് ചർച്ചാസമ്മേളനം നടന്നത്. കണ്ണിന് പകരം കണ്ണ് എന്നതായിരുന്നു പ്രാകൃതമായ രീതി. വർത്തമാനകാലത്ത് അത് വാക്കിന് പകരം കണ്ണ് എന്നായി മാറിയെന്ന് കെ.ഇ.എൻ അഭിപ്രായപ്പെട്ടു. തലപോകുന്ന കാലത്ത് തലമുടിയെക്കുറിച്ചല്ല ചർച്ച ചെയ്യേണ്ടത്. സംഘ്പരിവാറി​െൻറ ആശയത്തിലാണ് രാമനുണ്ണിക്ക് കത്തെഴുതിയത്. സമൂഹത്തിൽ ഭിന്നതയുണ്ടാക്കേണ്ടത് ആർക്കാണെന്ന് വ്യക്തമാണെന്നും െക.ഇ.എൻ പറഞ്ഞു. വധിക്കപ്പെടുമോ എന്ന ഭയത്തി​െൻറ പേരിൽ എഴുത്തി​െൻറ ആത്മഹത്യക്ക് തയാറെല്ലന്ന് രാമനുണ്ണി പറഞ്ഞു. എഴുത്ത് തുടരാനുള്ള പിന്തുണയാണ് കിട്ടിയതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. എ.സജീവൻ, എൻ.പി. ചെക്കുട്ടി, പി.കെ. പാറക്കടവ്, ടി. മുഹമ്മദ് വേളം എന്നിവർ സംസാരിച്ചു. തനിമ ജില്ല പ്രസിഡൻറ് ബാപ്പു വാവാട് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സിദ്ദീഖ് കുറ്റിക്കാട്ടൂർ സ്വാഗതവും സെക്രട്ടറി എം.പി. മുഹമ്മദ് അഷ്റഫ് നന്ദിയും പറഞ്ഞു. പടം AB
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.