ആലപ്പുഴ: കൊച്ചിയില്‍ എം.എല്‍.എ. ഡൽഹിയിലെ നിര്‍ഭയെയക്കാള്‍ ക്രൂരമായി നടിയെ പീഡിപ്പിച്ചെന്നാണ് പൊലീസ് പറയുന്നത്. അങ്ങനെയെങ്കില്‍ ആ നടി എങ്ങനെയാണ് അടുത്തദിവസം സിനിമയില്‍ അഭിനയിക്കാന്‍ പോയതെന്ന് അദ്ദേഹം പ്രസ് ക്ലബിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ ചോദിച്ചു. നടി ആക്രമിക്കപ്പെട്ടതിന് തെളിവില്ലെന്ന് പി.സി. ജോര്‍ജ് പറഞ്ഞു. തെളിവ് നല്‍കാന്‍ താനെങ്ങും പോകില്ല. അന്വേഷണസംഘം തെൻറ മുറിയില്‍ വന്നാല്‍ അറിയാവുന്ന കാര്യങ്ങള്‍ പറയും. പുരുഷന്മാരുമായി സമ്മതത്തോടെ ശരീരം പങ്കിട്ടശേഷം ബലാത്സംഗം ചെയ്തെന്ന് പറഞ്ഞ് കേസ് കൊടുക്കുന്നത് ശരിയല്ല. പൊലീസ് കാണിക്കുന്നത് ശുദ്ധ മര്യാദകേടാണ്. സര്‍ക്കാറിന് ധൈര്യമുണ്ടെങ്കില്‍ മമ്മൂട്ടിയുടെയും മോഹന്ലാലിെൻറയും ഉള്‍പ്പെടെ എല്ലാ നടീനടന്മാരുടെയും സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കണം. ആക്രമിക്കപ്പെട്ട നടി ഏത് ആശുപത്രിയിലാണ് ചികിത്സ തേടിയത്. പള്‍സര്‍ സുനിയെ വ്യക്തമായി അറിയുകയും ഡ്രൈവറായി വെക്കുകയും ചെയ്ത മുകേഷിനെ എന്തുകൊണ്ടാണ് അറസ്റ്റ് ചെയ്യാത്തതെന്നും ജോര്‍ജ് ചോദിച്ചു. മാധ്യമസ്ഥാപനത്തിൽ മാധ്യമപ്രവർത്തക പീഡിപ്പിക്കപ്പെട്ട സംഭവത്തിലും പി.സി. ജോർജിന് വേറിട്ട അഭിപ്രായമായിരുന്നു. വിവാഹിതയായ സ്ത്രീ സമ്മതത്തോടെ കിടക്ക പങ്കിടുന്നത് എങ്ങനെയാണ് പീഡനമാകുക. നടന്നത് പുരുഷ പീഡനമാണ്. പുരുഷന്മാരെ സംരക്ഷിക്കുന്ന നിയമവും ഉണ്ടാക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കോവളം കൊട്ടാരം: ഹൈകോടതിയെ സമീപിക്കും -പി.സി. ജോര്‍ജ് എം.എല്‍.എ ആലപ്പുഴ: കോവളം കൊട്ടാരം കൈമാറുന്നത് രാജ്യദ്രോഹക്കുറ്റമാണെന്ന് പി.സി. ജോര്‍ജ് എം.എല്‍.എ. സര്‍ക്കാറിെൻറ കൈവശമുള്ള സ്വത്തുക്കള്‍ ഇല്ലാതാക്കുന്ന സമീപനമാണ് പിണറായി സര്‍ക്കാറിേൻറത്. നായനാര്‍ സര്‍ക്കാറിെൻറ കാലംതൊട്ട് കോവളം കൊട്ടാരം വില്‍ക്കാന്‍ ശ്രമം നടന്നിരുന്നു. കോവളം കൊട്ടാരവും സ്ഥലവും രവി പിള്ള ഗ്രൂപ്പിന് കൈമാറിയതിൽ ദുരൂഹതയുണ്ട്. വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിജസ്ഥിതി പുറത്തുവിടണം. സി.പി.എമ്മിെല സമ്പന്നരുടെ മക്കള്‍ ജോലി ചെയ്യുന്ന ഗ്രൂപ്പിനാണ് കൊട്ടാരം നല്‍കിയിരിക്കുന്നത്. റവന്യൂമന്ത്രിയെ കാബിനറ്റില്‍നിന്ന് മാറ്റിനിര്‍ത്തി കൊട്ടാരം വസ്തു സമ്പന്നര്‍ക്ക് വില്‍ക്കാൻ തീരുമാനിച്ചത് സി.ബി.ഐയെക്കൊണ്ട് അന്വേഷിപ്പിക്കണം. കേരളത്തിലെ എല്ലാ കക്ഷിക്കും കച്ചവടത്തില്‍ പങ്കുണ്ട്. കൊട്ടാരം കൈമാറിയ വിഷയത്തിൽ സര്‍ക്കാറിനെതിരെ ഹൈകോടതിയെ സമീപിക്കും. സര്‍ക്കാറിന് വേണ്ടി പഠനം നടത്താന്‍ മറ്റ് സംസ്ഥാനങ്ങളില്‍ പോയിരുന്ന സമയത്ത് തനിക്കെതിരെ കള്ളപ്രചാരണം നടത്തിയ കെ.എം. മാണിക്കും അനുയായികൾക്കുമെതിരെ മാനനഷ്ടക്കേസ് കൊടുക്കും. ഒരു കോടി രൂപ ആവശ്യപ്പെട്ടാണ് കേസ് കൊടുക്കുക. അനുയായികളെ കയറൂരി ചന്തകളിക്കാന്‍ വിടുന്നത് തടയാനാണ് കെ.എം. മാണിയെ പ്രതിയാക്കുന്നത്. സ്പീക്കറുടെ നിര്‍ദേശപ്രകാരമാണ് എത്തിക്‌സ് ആൻഡ് പ്രിവിലേജ് കമ്മിറ്റിയില്‍ ഉള്‍പ്പെട്ട താന്‍ പഞ്ചാബിലും രാജസ്ഥാനിലും പോയത്. സോഷ്യല്‍ മീഡിയയിലൂടെ തന്നെ അപമാനിച്ചതിനെതിരെ കോട്ടയം എസ്.പിക്ക് പരാതി നല്‍കി. സൈബര്‍ സെല്ലിൽ ഉടന്‍ പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.