ആൾമാറാട്ടം നടത്തി കുടുംബശ്രീ ബാങ്ക്​ വായ്​പയെടുത്തെന്ന്​ പരാതി

ചേളന്നൂർ: ആൾമാറാട്ടം നടത്തി കുടുംബശ്രീ ബാങ്ക് വായ്പയെടുത്ത് കബളിപ്പിച്ചെന്ന് പരാതി. ചേളന്നൂർ ഏഴാം വാർഡിലെ ഒറവുങ്കര മുഹമ്മദി​െൻറ ഭാര്യ കെ. സാബിറ, ഒറവുങ്കര കുഞ്ഞോതിയുടെ ഭാര്യ നഫീസ, മാട്ടാപൊയിൽ ഗണേശ​െൻറ ഭാര്യ ബിന്ദു എന്നിവരുടെ പേരിൽ വ്യാജരേഖകൾ ചമച്ചാണ് വായ്പ എടുത്തത്. പരിചയമില്ലാത്ത അഞ്ചുപേരടങ്ങുന്ന ഗ്രൂപ് ചേളന്നൂർ കുമാരസ്വാമി കനറാ ബാങ്ക് ബ്രാഞ്ചിൽനിന്നാണ് 2013ൽ 2.5 ലക്ഷം രൂപ ലോണെടുത്തത്. ലോൺ എടുത്ത ഗ്രൂപ്, വായ്പ ആവശ്യത്തിന് ശ്രമിക്കാത്ത പരാതിക്കാരായ മൂന്നുപേരുടെയും െഎ.ഡി പ്രൂഫ് ഉൾപ്പെടെയുള്ള രേഖകളും ഒപ്പും സമർപ്പിച്ചാണ് ലോൺ വാങ്ങിയത്. മക്കളുടെ സ്കോളർഷിപ് ആവശ്യത്തിന് ബാങ്കിലെത്തിയപ്പോഴാണ് ത​െൻറ പേരിൽ വായ്പ കുടിശ്ശിക നിലനിൽക്കുന്നതായി സാബിറ അറിയുന്നത്. ഇതിനിടെ മൂന്നുപേർക്കും ബാങ്കിൽനിന്ന് നോട്ടീസ് എത്തിയങ്കിലും അഡ്രസിൽ മാറ്റമുണ്ടായിരുന്നതിനാൽ മടങ്ങുകയായിരുന്നു. വായ്പ അപേക്ഷകർ നേരിെട്ടത്തി തെളിവ് രേഖകൾ സമർപ്പിച്ച് ഒപ്പിട്ട് വായ്പ നേടണമെന്നിരിക്കേ കൃത്രിമ രേഖ ചമച്ച് ലോൺ നൽകിയത് നിഗൂഢമാണ്. ജൂലൈ 15ന് പൊലീസിൽ പരാതി നൽകിയതോടെ കബളിപ്പിക്കൽ പുറത്താകുകയും കേസ് ഒതുക്കിത്തീർക്കാൻ പല ഭാഗങ്ങളിൽനിന്നും ശ്രമം നടക്കുകയും ചെയ്തു. മധ്യസ്ഥപ്രകാരം ജൂലൈ മാസം അവസാനത്തിൽ പലിശയും കുടിശ്ശികയും അടക്കമുള്ള 1,24,000 രൂപ അടച്ചുതീർക്കാമെന്നും പരാതിക്കാരെ അറിയിച്ചിരുന്നു. കാലാവധി അവസാനിക്കുന്ന ദിവസമായ തിങ്കളാഴ്ച ഉച്ചവരെ പണം ബാങ്കിൽ അടച്ചില്ല. പരാതിക്കാർ കാക്കൂർ എസ്.െഎ കെ.കെ. ആഗേഷുമായി ബന്ധപ്പെട്ടതിനെ തുടർന്ന് വിഷയത്തി​െൻറ ഗൗരവം മനസ്സിലാക്കി പണം അടച്ച് ബന്ധപ്പെട്ടവർ തടിയൂരുകയാണ് ചെയ്തത്. കൃത്രിമ രേഖ ചമച്ച് ലോൺ നേടിയതിനുപിന്നിൽ ഒത്തുകളി നടന്നതായി പരാതി ഉയർന്നിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.