നരിപ്പറ്റ ലീഗ് ഓഫിസ് ഉദ്ഘാടനം: സ്വാഗതസംഘം രൂപവത്​കരിച്ചു

കക്കട്ടിൽ: നരിപ്പറ്റ ശാഖ മുസ്ലിം ലീഗ് കമ്മിറ്റി നിർമിച്ച കോടങ്കോട്ട് അന്ത്രു സ്മാരക ലീഗ് സൗധത്തി​െൻറ ഉദ്ഘാടനവും സമ്മേളനവും ആഗസ്റ്റ് 29, 30 തീയതികളിലായി നടക്കും. സമ്മേളന വിജയത്തിനായി സ്വാഗതസംഘം രൂപവത്കരിച്ചു. യോഗം സൂപ്പി നരിക്കാട്ടേരി ഉദ്ഘാടനം ചെയ്തു. ടി.പി.എം. തങ്ങൾ അധ്യക്ഷത വഹിച്ചു. രണ്ടു ദിവസങ്ങളിലായി നടക്കുന്ന പരിപാടിയിൽ വിദ്യാർഥി യുവജന സംഗമം, വനിത സംഗമം എന്നിവ നടക്കും 30ന് വൈകുന്നേരം സാദിഖലി തങ്ങൾ ഓഫിസ് ഉദ്ഘാടനം നിർവഹിക്കും. ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. പി.കെ.കെ. ബാവ, പാറക്കൽ അബ്ദുല്ല എം.എൽ.എ തുടങ്ങിയ നേതാക്കൾ പങ്കെടുക്കും. എം.പി. ജാഫർ മാസ്റ്റർ, ടി. മുഹമ്മദലി, പാലോൽ കുഞ്ഞമ്മദ്, തെക്കയിൽ മൊയ്തു ഹാജി, ടി.വി. കുഞ്ഞമ്മദ് ഹാജി, പി.സി. അമ്മത് ഹാജി, പി. അൻസർ, എൻ.പി. നാസർ, മുഹമ്മദ് റഹ്മാനി, പി. അർഷിദ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ടി.പി.എം. തങ്ങൾ ( ചെയർ), ജാഫർ തയ്യിൽ (ജന. കൺ), നാസർ എൻ.പി (കൺ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.