നന്മണ്ട: പഞ്ചായത്ത് എട്ടാം വാർഡിലെ കൊല്ലങ്കണ്ടി താഴെ പട്ടികജാതി കോളനിവാസികൾക്ക് കുടിക്കാൻ ചളിവെള്ളം. 40ഒാളം കുടുംബങ്ങളാണ് മഴ ശക്തമായി തുടരുേമ്പാഴും കുടിവെള്ളത്തിന് നെേട്ടാട്ടമോടുന്നത്. 12ാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി പഞ്ചായത്ത് 37 ലക്ഷം രൂപ നീക്കിവെച്ച് വാട്ടർ അതോറിറ്റിയെ ഏൽപിച്ച കുടിവെള്ളപദ്ധതിയുണ്ട് ഇവിടെ. എന്നാൽ, അത് നോക്കുകുത്തിയായിരിക്കുകയാണ്. വയൽ പ്രദേശത്ത് കിണറും തൊട്ടടുത്ത് മോേട്ടാറും ടാങ്കുമാണ്. കിണർ കുഴിച്ചപ്പോൾ പൈപ്പിടാനായി ദ്വാരം ഇട്ടിരുന്നു. കിണർ കെട്ടിപ്പൊക്കിയപ്പോൾ ദ്വാരം അടച്ചില്ല. ഇതുമൂലം മഴക്കാലത്ത് വയലിലെ ചളിവെള്ളം കിണറിലെത്തും. ഇത് കുടിക്കാനാണ് കോളനിവാസികളുടെ വിധി. ഫൗണ്ടേഷൻ മണ്ണിട്ട് ഉയർത്തി കല്ലിട്ട് ചുറ്റുമതിൽ നിർമിച്ച് കിണർ സംരക്ഷിക്കാനായിരുന്നു പദ്ധതി. എന്നാൽ, കരാറുകാരൻ അതൊന്നും പാലിച്ചില്ല. ഇരുമ്പ് പൈപ്പ് തുരുെമ്പടുത്ത് തുടങ്ങിയതോടെ പൈപ്പിലൂടെ ലഭിക്കുന്ന വെള്ളം അടുപ്പിൽവെച്ച് ചൂടാക്കുേമ്പാൾ നിറവ്യത്യാസം വരുന്നതായി കോളനിവാസികൾ പറഞ്ഞു. 37 ലക്ഷം രൂപയിൽ 32 ലക്ഷവും കിണറിനും ടാങ്കിനും മോേട്ടാറിനുമായി നീക്കിവെച്ചതായി ഉപഭോക്താക്കൾ പറയുന്നു. കിണർ സംരക്ഷിക്കാനുള്ള നിർമാണ പ്രവൃത്തികൾക്കാണ് ബാക്കി അഞ്ച് ലക്ഷം. വാട്ടർ അതോറിറ്റി അധികൃതരോ കരാറുകാരനോ കുടിവെള്ളത്തിെൻറ ഗുണമേന്മയെക്കുറിച്ച് അന്വേഷിക്കാൻ തിരിഞ്ഞുനോക്കിയില്ല. എന്നാൽ, ബാക്കി തുക കൊണ്ട് കിണർ സംരക്ഷിക്കുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.