മുയിപ്പോത്ത് സി.പി.എം-ബി.ജെ.പി സംഘർഷം: രണ്ട് പേർക്ക് പരിക്ക് പേരാമ്പ്ര: ചെറുവണ്ണൂർ പഞ്ചായത്തിലെ മുയിപ്പോത്ത് സി.പി.എം-ബി.ജെ.പി സംഘർഷത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ഡി.വൈ.എഫ്.ഐ പ്രവർത്തകൻ സി.വി. അനുരാഗ് (20), ബി.ജെ.പി പ്രവർത്തകൻ കണ്ടൻകുന്നുമ്മൽ പ്രണേഷ് കുമാർ (24) എന്നിവർക്കാണ് പരിക്കേറ്റത്. കൈക്കും തലക്കും പരുക്കേറ്റ അനുരാഗ് വടകര സഹകരണാശുപത്രിയിലും പ്രണേഷ് പേരാമ്പ്ര താലൂക്കാശുപത്രിയിലും ചികിത്സ തേടി. തിങ്കളാഴ്ച വൈകീട്ട് ഏഴു മണിയോടെയാണ് സംഭവം. മുയിപ്പോത്ത് ടൗണിൽ തനിച്ച് നിൽക്കുകയായിരുന്ന അനുരാഗിനെ ബി.ജെ.പി പ്രവർത്തകർ മർദിക്കുകയായിരുന്നെന്നാണ് സി.പി.എം ആരോപണം. എന്നാൽ ഹോട്ടലിൽ നിന്ന് ചായ കുടിച്ചിറങ്ങുമ്പോൾ സി.പി.എം പ്രവർത്തകർ മർദിച്ചെന്നാണ് പ്രണേഷിെൻറ ആരോപണം. ഹർത്താൽ ദിനത്തിൽ പേരാമ്പ്ര താലൂക്കാശുപത്രിയിലെ നഴ്സിനെ കൊണ്ടുപോകാൻ വന്ന ആംബുലൻസ് ബി.ജെ.പി പ്രവർത്തകർ തടഞ്ഞിരുന്നു. ഇതിെൻറ പേരിൽ മുയിപ്പോത്ത് സി.പി.എം-ബി.ജെ.പി പ്രവർത്തകർ തമ്മിൽ വാക് തർക്കമുണ്ടായിരുന്നു. ഇരു വിഭാഗങ്ങളും ആയുധങ്ങളുമായി ടൗണിെൻറ രണ്ട് ഭാഗങ്ങളിൽ സംഘടിച്ചിട്ടുണ്ട്. മേപ്പയ്യൂർ പൊലീസ് സ്ഥലത്ത് ശക്തമായ കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.