ജില്ല സബ് ജൂനിയര്‍ ഫുട്ബാള്‍: ന്യൂസോക്കര്‍ ഫറോക്കും കല്ലാനോടും ജേതാക്കള്‍

കോഴിക്കോട്: ജില്ല സബ്ജൂനിയര്‍ ഫുട്ബാള്‍ ടൂര്‍ണമ​െൻറില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ന്യൂ സോക്കര്‍ അക്കാദമി ഫറോക്കും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കല്ലനോട് സ​െൻറ്മേരീസ് എച്ച്.എസും ജേതാക്കളായി. ഫൈനലില്‍ ന്യൂസോക്കര്‍ അക്കാദമിയും എച്ച്.എം.സി.എയും തമ്മില്‍ നടന്ന മത്സരം ഓരോ ഗോള്‍ വീതമടിച്ച് സമനിലയില്‍ പിരിഞ്ഞതിനെതുടര്‍ന്ന് ഷൂട്ടൗട്ടില്‍ നാലിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ന്യൂസോക്കര്‍ ജേതാക്കളായത്. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കല്ലാനോട് സ​െൻറ്മേരീസ് എച്ച്.എസ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് നടക്കാവ് ഗവ. വൊക്കേഷനല്‍ ഹയർസെക്കന്‍ഡറി സ്‌കൂളിനെ പരാജയപ്പെടുത്തി. വിജയികള്‍ക്ക് കെ.പി. മമ്മദ്‌കോയ, പി.സി. കൃഷ്ണകുമാര്‍, മോഹന്‍കുരിയാല്‍ എന്നിവര്‍ ട്രോഫികള്‍ സമ്മാനിച്ചു. രാജീവ് മേനോന്‍, പി. ഹരിദാസ്, സി. കബീര്‍ദാസ്, സലാം തുടങ്ങിയവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.