രണ്ടാംഘട്ട റേഷൻ കാർഡ് വിതരണം

കോഴിക്കോട്: നോർത്ത് സിറ്റി റേഷനിങ് ഓഫിസി​െൻറ പരിധിയിൽ വരുന്ന വിവിധ റേഷൻകടയിൽ നിന്ന് കാർഡ് വിതരണം ചെയ്ത സമയത്ത് കൈപ്പറ്റാൻ സാധിക്കാത്തവർക്ക് രണ്ടാം ഘട്ടം വിതരണം ആഗസ്റ്റ് അഞ്ച്, എട്ട്, ഒമ്പത്, 10 തീയതികളിൽ നടത്തുമെന്ന് സിറ്റി റേഷനിങ് ഓഫിസർ (നോർത്ത്) അറിയിച്ചു. തീയതി, റേഷൻ കട നമ്പർ, സ്ഥലം എന്നീ ക്രമത്തിൽ: ആഗസ്റ്റ് അഞ്ചിന് 15, 16, 103, 162 - ജി.യു.പി സ്കൂൾ മലാപ്പറമ്പ്. ഏഴ്, 88, 98, 104,14- വിജ്ഞാന കൗമുദി വായനശാല, കാരപ്പറമ്പ്. എട്ടിന് നാല്, അഞ്ച്, ഒമ്പത്, ബി.ജി റോഡ്, വെസ്റ്റ്ഹിൽ. ഒമ്പതിന് 84, 85, 13, 163, 103 - നേതാജി വായനശാല, വേങ്ങേരി. 10ന് 86, 115, 121, 18, 27, 166, 114 - വൃന്ദാവൻ കോളനി റിക്രിയേഷൻ ക്ലബ്, ചേവരമ്പലം. കാർഡുടമയോ, മറ്റംഗങ്ങളോ പഴയ റേഷൻ കാർഡ്, തിരിച്ചറിയൽ രേഖകൾ എന്നിവ സഹിതം റേഷൻകാർഡ് കൈപ്പറ്റണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.