ആശുപത്രിമാലിന്യം കൂട്ടിയിട്ട നിലയിൽ

കോഴിക്കോട്: മെഡിക്കല്‍ കോളജിലെ സൂപ്പര്‍ സ്‌പെഷാലിറ്റി ആശുപത്രി കെട്ടിടത്തിനുപിന്നിലായി ആശുപത്രി മാലിന്യം കൂട്ടിയിട്ട നിലയിൽ. സൂചികളും ഗ്ലൂക്കോസ് കുപ്പികളും ഗ്ലൗസുകളും ഉള്‍പ്പെടെയുള്ള അവശിഷ്ടങ്ങളാണ് ഇവിടെ തള്ളിയത്. സ്വകാര്യ ആശുപത്രിയില്‍നിന്നോ ഡയാലിസിസ് സ​െൻററില്‍നിന്നോ തള്ളിയതാവാമെന്നാണ് നിഗമനം. രണ്ടുദിവസമായി മെഡിക്കല്‍ കോളജി​െൻറ പലഭാഗങ്ങളിലും ഇത്തരത്തിലുള്ള സംഭവങ്ങൾ നടക്കുന്നതായി ആരോപണമുണ്ട്. ഏത് ഫാര്‍മസിയില്‍നിന്നാണ് എടുത്തിട്ടുള്ളതെന്ന് അറിയാനായുള്ള അന്വേഷണം നടക്കുന്നുണ്ടെന്ന് മെഡിക്കല്‍ കോളജ് അധികൃതര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.