കോഴിക്കോട്: ജില്ല വിവിധ പകർച്ചവ്യാധി ഭീഷണിയിലാണെന്ന് ആരോഗ്യ വകുപ്പിെൻറ സ്ഥിരീകരണം. മഞ്ഞപ്പിത്ത ഭീതിക്കെതിരെ ജാഗ്രത നിർദേശം പുറപ്പെടുവിച്ചതിന് പിന്നാെല വിവിധയിടങ്ങളിലായി 49 പേർ ഡെങ്കിപ്പനി ബാധിച്ച് ചികിത്സ തേടിയതായും എച്ച് വൺ എൻ വൺ ബാധിച്ച് 11 മാസം പ്രായമുള്ള കുട്ടി മരിച്ചതായുമാണ് ആരോഗ്യവകുപ്പിെൻറ വെളിപ്പെടുത്തൽ. ബാലുശ്ശേരി, കൂരാച്ചുണ്ട്, നന്മണ്ട, രാമനാട്ടുകര, പനങ്ങാട്, കാക്കൂർ എന്നിവിടങ്ങളിലാണ് ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തത്. അഞ്ചു വയസ്സിന് താഴെയുള്ള കുട്ടികൾക്കും 55 വയസ്സിന് മുകളിലുള്ളവർക്കും ഗർഭിണികൾക്കുമാണ് എച്ച് വൺ എൻ വൺ ഉൾപ്പെടെയുള്ള പകർച്ചവ്യധി ഭീഷണി കൂടുതലെന്നും ഡി.എം.ഒ (ഹെൽത്ത്്) ചുമതലയുള്ള ആശാദേവി ജില്ലാ വികസനസമിതി യോഗെത്ത അറിയിച്ചു. ജില്ലയിൽ പകർച്ചവ്യാധി പടരുന്നത് തടയാനും കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനുമായി പ്രത്യേക യോഗം വിളിച്ചുചേർക്കാൻ ജില്ലാ വികസനസമിതി യോഗം തീരുമാനിച്ചു. പകർച്ചവ്യാധി പകരുന്നതിന് തടയിടാനും തദ്ദേശ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ പ്രതിരോധ മാർഗങ്ങൾ ആവിഷ്കരിക്കാനും ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ അടിയന്തര യോഗം ചേരും. വളരെ പെട്ടെന്ന് പൊട്ടിപ്പുറപ്പെടുന്നതും കരളിനെ ബാധിക്കുന്നതുമായ വൈറസ് രോഗമായ മഞ്ഞപ്പിത്തം വ്യാപിക്കുന്നതിനെതിരെ ജാഗ്രത പുലർത്തണമെന്നാണ് ആരോഗ്യ വകുപ്പിെൻറ മുന്നറിയിപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.