കൊയിലാണ്ടി: വിയ്യൂർ നരിമുക്കിൽ കനാൽ ലൈൻ തകർന്നു. യഥാസമയം കെണ്ടത്തിയതിനാൽ അപകടം ഒഴിവായി. കുറ്റ്യാടി ജലസേചന പദ്ധതിയുടെ ഇരിങ്ങൽ ബ്രാഞ്ച് കനാലിെൻറ ഭാഗമാണിത്. ശനിയാഴ്ച പുലർച്ചെ രണ്ടരയോടെയാണ് അപകടം. പൊട്ടലിെന തുടർന്ന് കനാൽജലം ശക്തിയായി പുറത്തേക്ക് കുത്തിെയാഴുകി സമീപപ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങി. നാട്ടുകാർ ഉടൻ പൊലീസിലും ഇറിഗേഷൻ വകുപ്പിലും വിവരമറിയിച്ചു. അധികൃതരെത്തി സമീപത്തെ ഷട്ടറുകൾ താഴ്ത്തി വെള്ളത്തിെൻറ ഒഴുക്ക് നിയന്ത്രിച്ചു. എതിർഭാഗത്താണ് പൊട്ടൽ സംഭവിച്ചതെങ്കിൽ നഷ്ടം കൂടുമായിരുന്നു. വീടുകളുള്ള ഭാഗമാണിത്. പൊട്ടിയൊലിച്ച വെള്ളം പറമ്പുകളിലും സമീപത്തെ കുളങ്ങളിലും നിറഞ്ഞു. തുടർന്ന് നെല്യാട് റോഡിലൂടെ പരന്നൊഴുകി. 10 മീറ്റർ നീളത്തിലും അഞ്ചു മീറ്റർ താഴ്ചയിലുമാണ് വിള്ളലുണ്ടായത്. നാലു പതിറ്റാണ്ടു മുമ്പ് നിർമിച്ച കനാലിൽ ശരിയായ അറ്റകുറ്റപ്പണി നടത്താറില്ല. രണ്ടു വർഷം മുമ്പ് വിള്ളൽ കണ്ടെത്തിയപ്പോൾ മണൽചാക്കുകളും മറ്റും ഉപയോഗിച്ച് അടക്കുകയായിരുന്നു. അത് പിന്നീട് നശിച്ചു. ഇത്തവണ വരൾച്ച രൂക്ഷമായതിനാൽ പലതവണ ശക്തമായ രീതിയിൽ വെള്ളം കനാൽ വഴി ഒഴുക്കിയിരുന്നു. കനാൽ യഥാസമയം വൃത്തിയാക്കാത്തതിനാൽ കാടുപിടിച്ചുകിടക്കുകയാണ് പലഭാഗത്തും. ഇവിടെ മുള്ളൻപന്നി, ഉടുമ്പ്, കീരി എന്നിവകളുടെ താവളമാണ്. ഇവ കനാൽ ആഴത്തിൽ തുരന്നിടുന്നതും കനാലിെൻറ സുരക്ഷിതത്വത്തിന് ഭീഷണിയാണ്. തകർച്ച കാരണം കനാൽ അടച്ചിടുന്നത് ജനജീവിതത്തെ സാരമായി ബാധിക്കും. സമീപത്തെ കിണറുകളിൽ വെള്ളം വറ്റാതിരിക്കുന്നത് കനാൽ തുറന്നിടുന്നതിനാലാണ്. കൃഷിയെയും സാരമായി ബാധിക്കും. അറ്റകുറ്റപ്പണി നടന്ന് പൂർവസ്ഥിതി പ്രാപിക്കാൻ മാസങ്ങൾ വേണ്ടിവരും. സംഭവമറിഞ്ഞ ഉടൻ പൊലീസ്, മൈനർ-മേജർ ഇറിഗേഷൻ അധികൃതർ എന്നിവർ സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു. വൻതോതിൽ ജലമാണ് പാഴായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.