കക്കോടി: കല്യാണവീട്ടിൽനിന്ന് പതിമൂന്നര പവൻ സ്വർണവും വളയിൽ ഘടിപ്പിച്ച അമ്പതിനായിരം രൂപ വിലയുള്ള വജ്രവും കവർന്ന കേസിലെ അഞ്ചു പ്രതികൾ എലത്തൂർ പൊലീസിൽ പിടിയിലായി. നാലു പേർ സമീപപ്രദേശത്തുതന്നെയുള്ള പ്രായപൂർത്തിയാകാത്ത കുട്ടികളാണ്. കാമറയിൽനിന്നു ലഭിച്ച ഫോേട്ടായുടെ അടിസ്ഥാനത്തിലാണ് മോഷ്ടാക്കൾ പിടിയിലായത്. പിടിയിലായവർ സുഹൃത്തുക്കളാണ്. മോരിക്കരയിലെ കല്യാണവീട്ടിൽനിന്ന് കഴിഞ്ഞ ഞായറാഴ്ചയായിരുന്നു മോഷണം. കോറോത്ത് കാർത്തികേയെൻറ വീട്ടിലെ കിടപ്പുമുറിയിലെ അലമാരയിൽനിന്നാണ് 3,47,000 രൂപയോളം വിലവരുന്ന സ്വർണവും വജ്രവും പഴ്സിൽ സൂക്ഷിച്ച ആയിരത്തോളം രൂപയും മോഷ്ടിച്ചത്. കാർത്തികേയെൻറ രണ്ടാമത്തെ മകെൻറ വിവാഹത്തോടനുബന്ധിച്ച് ഞായറാഴ്ച സുഹൃദ്സൽക്കാരം നടത്തിയിരുന്നു. അന്ന് രാത്രിയാണ് കവർച്ച. കാർത്തികേയെൻറ മൂത്ത മകെൻറ ഭാര്യയുടെയും കുട്ടിയുടെയും ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്. കിടപ്പുമുറിയിൽ സൂക്ഷിച്ച താക്കോൽ ഉപയോഗിച്ചാണ് അലമാര തുറന്നെതന്ന് എലത്തൂർ പൊലീസ് പറഞ്ഞിരുന്നു. എസ്.െഎ എസ്. അരുൺപ്രസാദിെൻറ നേതൃത്വത്തിലാണ് അന്വേഷണമാരംഭിച്ച് പ്രതികളെ ദിവസങ്ങൾക്കുള്ളിൽ പിടികൂടിയത്. സംഘത്തിലെ മുതിർന്ന മോഷ്ടാവിെൻറ അറസ്റ്റ് ശനിയാഴ്ച അർധരാത്രിവരെ രേഖപ്പെടുത്തിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.