കുറ്റ്യാടി: വേളം പൂമുഖത്ത് മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകരും പൊലീസും തമ്മിലുണ്ടായ സംഘർഷത്തിൽ എസ്.ഐ ഉൾപ്പടെ 13 പൊലീസുകാർക്ക് പരിക്ക്. ഒരു ജീപ്പും വാനും തകർത്തു. കുറ്റ്യാടി എസ്.ഐ ശ്രീജിത്ത്, കെ.എ.പി. ബറ്റാലിയൻ ഒന്നിലെ ടി.ആർ. അശ്വിൻ (30), ബി. വിബിൻ (26), സ്പെഷൽ ബ്രാഞ്ചിലെ കെ. സുരേഷ് (40)കെ.എ.പി ഒന്നാം ബറ്റാലിയനിലെ മിഥുൻ മുരളി, കെ.ആർ. ബിൻറോ, വിപിൻദാസ്, ടി.ആർ. രഞ്ജിത്ത്, പി. പ്രമോദ്, ആർ. രാഹുൽ, വിഷ്ണുകുമാർ, അനുമോൻ, ബസ് ൈഡ്രവർ ഷമീർ എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ സ്പെഷൽ ബ്രാഞ്ചിലെ കെ. സുരേഷ്, കെ.എ.പിയിലെ ബി. വിബിൻ എന്നിവർക്കാണ് ശനിയാഴ്ച വൈകീട്ട് അഞ്ച് മണിക്കുണ്ടായ സംഘർഷത്തിൽ പരിക്കേറ്റത്. കല്ലേറിൽ പൊലീസ് ബസിെൻറ ചില്ല് തകർന്നാണ് തങ്ങൾക്ക് പരിക്കേറ്റതെന്ന് ഇവർ പറഞ്ഞു. ഇവരെ കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെ.എ.പിയുടെ വാൻ, കുറ്റ്യാടി സ്റ്റേഷനിലെ ജീപ്പ് എന്നിവയാണ് തകർത്തത്. കുറ്റ്യാടിയിൽനിന്ന് തീക്കുനിക്ക് പോകുന്ന എസ്.ഡി.പി.ഐ വാഹന പ്രചാരണ ജാഥ തടയാൻ മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകർ പൂമുഖത്ത് സംഘടിച്ചതോടെയാണ് പ്രശ്നത്തിെൻറ തുടക്കം. യൂത്ത് ലീഗ് പ്രവർത്തകൻ പുത്തലത്ത് നസീറുദ്ദീൻ കൊല്ലപ്പെട്ടശേഷം വേളത്ത് ഇരുകൂട്ടരും തമ്മിൽ സംഘർഷങ്ങൾ ഉണ്ടായിരുന്നു. കോളോത്ത്മുക്കിൽനിന്ന് ആരംഭിച്ച ജാഥ കുറ്റ്യാടിയിൽ സന്ദർശനം നടത്തി വടയം വഴി വരുന്നതറിഞ്ഞാണ് പൂമുഖത്ത് ലീഗുകാർ സംഘടിച്ചതെന്ന് പൊലീസ് പറഞ്ഞു. വടയത്തുനിന്ന് ജാഥ പൊലീസ് അനുവാദത്തോടെയേ പുറപ്പെടാവൂ എന്ന് നിർദേശം നൽകിയിരുന്നു. പൂമുഖത്ത് സംഘടിച്ചരോട് ജാഥ കടന്നുപോകാൻ അനുവദിക്കണമെന്നും പിരിഞ്ഞുപോകണമെന്നും ആവശ്യപ്പെട്ടിട്ടും അനുസരിക്കാത്തതിനെ തുടർന്ന് ഏതാനും പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിൽ എടുത്തതോടെ പൊലീസിനും വാഹനങ്ങൾക്കും നേരെ കല്ലേറുണ്ടാവുകയായിരുന്നു. കേടുവരുത്തിയ ജീപ്പ് റോഡിൽ നിന്ന് തള്ളിമാറ്റി തൊട്ടടുത്ത പറമ്പിലേക്ക് ഉരുട്ടിയിട്ട നിലയിലാണ്. വാനിെൻറ മുന്നിലെയും പിന്നിലെയും ചില്ലുകളും ബോഡിയും എറിഞ്ഞു തകർത്തു. ചില്ലു കഷണങ്ങളും കല്ലും നിറഞ്ഞ് റോഡ് യുദ്ധ പ്രതീതിയിലായി. മർദനമേറ്റ പൊലീസുകാരിലൊരാളുടെ യൂനിഫോം കീറിയ നിലയിൽ റോഡിൽ കിടപ്പുണ്ടായിരുന്നു. രണ്ടു പൊലീസുകാർക്ക് തലക്ക് പരിേക്കറ്റു. സംഭവത്തിനുശേഷം സ്ഥലത്ത് പൊലീസിനെ വിന്യസിച്ചു. പരിസരങ്ങളിൽ തിരച്ചിൽ നടത്തിയ പൊലീസ് സംഭവവുമായി ബന്ധമുണ്ടെന്ന് കരുതുന്ന ചിലരെ കസ്റ്റഡിയിലെടുത്തു. റൂറൽ എസ്.പി, നാദാപുരം ഡിവൈ.എസ്.പി, സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി എന്നിവർ സംഘർഷ സ്ഥലവും പരിക്കേറ്റവരെയും സന്ദർശിച്ചു. സംഭവത്തെ തുടർന്ന് എസ്.ഡി.പി.ഐ ജാഥ വഴിതിരിച്ചുവിട്ട് തണ്ണീർപന്തലിൽ സമാപിച്ചു. അതിനിടെ, മുസ്ലിം ലീഗ് പഞ്ചായത്ത് ഭാരവാഹികൾ കുറ്റ്യാടി ഗവ. ആശുപത്രിയിലെത്തി പരിക്കേറ്റ എസ്.ഐയെയും പൊലീസുകാരെയും സന്ദർശിച്ചു. ചിലരുടെ അപക്വമായ ഇടപെടലാണ് പ്രശ്നത്തിലേക്ക് നയിച്ചതെന്ന് അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.