കോഴിക്കോട്: ഇന്ത്യ അതിവേഗം മതരാഷ്ട്രമായി മാറിക്കൊണ്ടിരിക്കുന്നതിെൻറ ലക്ഷണങ്ങളാണ് ബി.ജെ.പി സർക്കാറുകളുടെ നേതൃത്വത്തിൽ അരങ്ങേറിക്കൊണ്ടിരിക്കുന്നതെന്ന് ഡോ. എം.എൻ. കാരശ്ശേരി. ടി.പി. ചന്ദ്രശേഖരൻ അനുസ്മരണത്തിെൻറ ഭാഗമായി അധിനിവേശ പ്രതിരോധ സമിതി സംഘടിപ്പിച്ച ‘മതവിമർശനവും ഫാഷിസ്റ്റ് വിരുദ്ധ ജീവിതവും’ വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. എം.എൽ.എ പോലുമല്ലാത്ത യോഗി ആദിത്യനാഥിനെ ഉത്തർപ്രേദശിൽ മുഖ്യമന്ത്രിയാക്കിയതും ഗോശാലകളും ഇടയസമൂഹവും ഇല്ലാത്ത കേരളത്തിൽപോലും ഗോപൂജകൾ സംഘടിപ്പിക്കുന്നതും ഇതിെൻറ തെളിവുകളാണ്. നേരത്തേ വളർച്ചയുടെ വൈകാരിക ഇന്ധനമായി രാമക്ഷേത്ര നിർമാണം ഉപയോഗിച്ചതിന് ശേഷമാണ് ഇപ്പോൾ ഗോപൂജയെ ബി.ജെ.പി ഉപയോഗിക്കുന്നത്. വിദേശീയമായതെല്ലാം അസ്വീകാര്യമാണെന്ന് പറയുന്ന ബി.ജെ.പിക്ക് എങ്ങനെയാണ് പാശ്ചാത്യ ആശയമായ ജനാധിപത്യത്തെ അംഗീകരിക്കാൻ കഴിയുന്നത്? ജനാധിപത്യത്തിെൻറ പേരിൽ വോട്ട് ചെയ്യണമെന്ന് പറയുന്നത് അഭാരതീയമാണ്. തങ്ങൾ സാംസ്കാരിക ദേശീയ വാദികളാണ് എന്ന് പറയുന്ന ബി.ജെ.പി ഇതിെൻറ പൊള്ളത്തരം മനസ്സിലാക്കുന്നില്ല. ഇന്ത്യ ഹിന്ദു രാഷ്ട്രമായാൽ ഏറ്റവും കഷ്ടപ്പെടുക ഹിന്ദുക്കൾ ആയിരിക്കും. സതി അടക്കമുള്ള ആചാരങ്ങളെല്ലാം അവർ അനുഷ്ഠിക്കേണ്ടി വരും എന്നതാണ് കാരണം. അധികാരവും മതവും കൂട്ടുചേരുമ്പാൾ അത് കൂടുതൽ അക്രമാസക്തമാവുന്നു. ക്രിസ്ത്യൻ വിശ്വാസികൾക്കുപോലും വേണ്ടാത്ത മൂന്നാറിലെ കുരിശിനുവേണ്ടി പിണറായി വിജയൻ സംസാരിക്കുന്നത് ഇതു കൊണ്ടാണെന്നും അേദ്ദഹം പറഞ്ഞു. ഡോ. ആസാദ് അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.