ബാലുശ്ശേരി: ഇടിമിന്നലിൽ കത്തിച്ചാമ്പലായത് രാജെൻറ ജീവിതം തന്നെ. വ്യാഴാഴ്ച രാത്രിയിലുണ്ടായ ശക്തമായ ഇടിമിന്നലിൽ തീപടർന്ന് പൂനത്ത് കുന്നുമ്മൽപ്പൊയിൽ ചളുക്കിൽ തട്ടാൻകണ്ടി രാജെൻറ വീട് മാത്രമല്ല, സർവതും കത്തിനശിച്ചതോടെ തലചായ്കാൻ ഇടമില്ലാതെ നെടുവീർപ്പോടെ നിൽക്കുകയാണ് രാജൻ. ഇടിമിന്നലിൽ വീട് പൂർണമായും കത്തിനശിച്ചു. പാട്ട ഭൂമിയിൽ കൃഷി ചെയ്ത് ശേഖരിച്ചുവെച്ച നെല്ല്, നാളികേരം, അടക്ക തുടങ്ങിയ കാർഷിക ഉൽപന്നങ്ങളും മകളുടെ പഠനത്തിനും മറ്റാവശ്യങ്ങൾക്കുമായി സ്വരൂപിച്ചുവെച്ച ഒരു ലക്ഷത്തോളം രൂപയും ടി.വി, ഫാൻ, മിക്സി, മോേട്ടാർ പമ്പ്, അലമാര തുടങ്ങിയ വീട്ടുപകരണങ്ങളും കത്തിനശിച്ചിട്ടുണ്ട്. വ്യാഴാഴ്ച രാത്രി 10 മണിയോടെയാണ് ശക്തമായ ഇടിമിന്നലിൽ വീട്ടുമുറ്റത്തെ തെങ്ങിന് തീപിടിച്ചത്. തെങ്ങിൽനിന്നും ഉയർന്ന തീ താഴെയുള്ള വീടിനുമുകളിലേക്ക് വീണാണ് വീടിനു തീപിടിച്ചത്. വീടിനു തീപിടിച്ചതോടെ രാജനും ഭാര്യയും രണ്ടു മക്കളും ഒാടി പുറത്തേക്ക് രക്ഷപ്പെടുകയായിരുന്നു. വീട് പൂർണമായും കത്തിച്ചാമ്പലായി. വീടിനു തൊട്ടടുത്തുള്ള തെങ്ങുകളും വാഴകളും ഇടിമിന്നലിൽ നശിച്ചിട്ടുണ്ട്. വീട് കത്തിച്ചാമ്പലായതോടെ കൂലിപ്പണിക്കാരനായ രാജെൻറ കുടുംബം കിടക്കാനിടമില്ലാത്ത അവസ്ഥയിലായിരിക്കയാണ്. അഞ്ച് ലക്ഷേത്താളം രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്. അവിടനല്ലൂർ വില്ലേജ് ഒാഫിസർ, കോട്ടൂർ പഞ്ചായത്ത് പ്രസിഡൻറ് ഷീജ കാരങ്ങാട്ട് എന്നിവർ സ്ഥലം സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.