കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ം സാ​മൂ​ഹി​ക ജീ​വി​ത​ത്തി​ന് അ​വി​ഭാ​ജ്യം –ഇ.​ടി. മു​ഹ​മ്മ​ദ്​ ബ​ഷീ​ർ

കൊടിയത്തൂർ: സാമൂഹിക ജീവിതത്തിെൻറ അവിഭാജ്യ ഘടകമാണ് ജീവകാരുണ്യ പ്രവർത്തനങ്ങളെന്നും മൂന്നര പതിറ്റാണ്ടു കാലം ഈ രംഗത്ത് നിറഞ്ഞുനിന്ന സീതി സാഹിബ് കൾചറൽ സെൻററിെൻറ സേവന പ്രവർത്തനങ്ങൾ മാതൃകപരമാണെന്നും മുസ്ലിം ലീഗ് വക്താവും ഓർഗനൈസിങ് സെക്രട്ടറിയുമായ ഇ.ടി. മുഹമ്മദ് ബഷീർ എം.പി അഭിപ്രായപ്പെട്ടു. കൊടിയത്തൂർ സീതി സാഹിബ് കൾചറൽ സെൻറർ 35ാം വാർഷികാഘോഷ പരിപാടികളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൾചറൽ സെൻറർ പ്രസിഡൻറ് സി.പി. ചെറിയ മുഹമ്മദ് അധ്യക്ഷത വഹിച്ചു. എം.ഐ ഷാനവാസ് എം.പി മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങിൽ വിവിധ മേഖലകളിൽ മികവ് തെളിയിച്ച വ്യക്തിത്വങ്ങളെ ഇ.ടി. മുഹമ്മദ് ബഷീർ പൊന്നാട അണിയിച്ച് ആദരിച്ചു. കണിയാത്ത് മുഹമ്മദാജി, എം. മുഹമ്മദ് മദനി, പി. കുട്ട്യാലി മാസ്റ്റർ, കെ.ടി. നിസാർ അഹമ്മദ്, ഡോ. എം. വിജയൻ, എസ്. മുഹമ്മദ് മൗലവി, കൈതക്കൽ രാരുക്കുട്ടി, കെ. കുഞ്ഞോയി മുസ്ലിയാർ എന്നിവരെയാണ് ആദരിച്ചത്. കേരള മിനിമം വേജസ് ബോർഡ് ഡയറക്ടർ എം.എ. അബ്ദുറഹിമാൻ, ചന്ദ്രിക ആർടിസ്റ്റ് കെ. സുബൈർ, പി അബ്ദുറഹിമാൻ സലഫി, പി.പി ഉണ്ണിമോയി എന്നിവർക്ക് ഉപഹാരങ്ങൾ നൽകി. പരിപാടിയിൽ ജില്ല പഞ്ചായത്ത് മെംബർ സി.കെ കാസിം, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.പി അബ്ദുറഹിമാൻ, കെ.വി. അബ്ദുറഹിമാൻ, മജീദ് പുതുക്കുടി, എൻ.കെ അഷറഫ്, ഇ.എ സലാം, യൂനുസ് പുത്തലത്ത്, എം. അഹമ്മദ് കുട്ടി മദനി, വി.എ റഷീദ്, പി.സി അബൂബക്കർ, ഫസൽ കൊടിയത്തൂർ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് ആസിഫ് കാപ്പാട് നയിച്ച ഇശൽമേളയും അരങ്ങേറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.