പോ​ത്ത് വി​ര​ണ്ടോ​ടി; നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്ക്

ചേന്ദമംഗലൂർ: പൊറ്റശ്ശേരിയിൽ വിരണ്ടോടിയ പോത്തിെൻറ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ഞായറാഴ്ച രാവിലെയാണ് സംഭവം. പുൽപറമ്പ് അറവുശാലയിൽ അറുക്കാനായി കൊണ്ടുവന്ന പോത്ത് കയറുപൊട്ടിച്ച് സമീപത്തെ അക്കരേടത്തിൽ ജബ്ബാറിെൻറ പുരയിടത്തിലേക്കോടിക്കയറി മുറ്റമടിച്ചുകൊണ്ടിരുന്ന അദ്ദേഹത്തിെൻറ ഭാര്യ ഷാഹിനയെ (45) ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇവരെ കെ.എം.സി.ടി മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയും ശസ്ത്രക്രിയക്ക് വിധേയമാക്കുകയും ചെയ്തു. ജബ്ബാറിെൻറ വീട്ടിലെ അലമാരയടക്കമുള്ള വീട്ടുസാധനങ്ങൾ പോത്ത് തകർത്തു. സമീപത്തുണ്ടായിരുന്ന മറ്റു മൂന്നു പേരെയും പോത്ത് ആക്രമിച്ചു. ചോയിമടത്തിൽ മുഹമ്മദ് വസീം, അക്കരേടത്തിൽ അബ്ദുസ്സലാമിെൻറ ഭാര്യ പാത്തുട്ടി (40) എന്നിവർക്കാണ് സാരമായി പരിക്കേറ്റത്. പൊറ്റശ്ശേരി ബിച്ച്മോയിയുടെ കാറും നിരവധി വാഴകളും ആക്രമണത്തിൽ നശിപ്പിക്കപ്പെട്ടു. മദമിളകിയ പോത്തിനെ തളയ്ക്കാൻ നാട്ടുകാർ ഒന്നടങ്കം രംഗത്തിറങ്ങിയിരുന്നു. മുക്കം ഫയർഫോഴ്സും മുക്കം പൊലീസും ഉടനെത്തന്നെ സ്ഥലത്തെത്തിയിരുന്നെങ്കിലും ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ അമ്പാടി രഞ്ജിത്തിെൻറ നേതൃത്വത്തിലാണ് പോത്തിനെ മെരുക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.