തിരുവമ്പാടി: റബറിെൻറ അടിസ്ഥാന വില 200 രൂപയായി വർധിപ്പിക്കണമെന്ന് കത്തോലിക്ക കോൺഗ്രസ് താമരശ്ശേരി രൂപത കമ്മിറ്റി കേന്ദ്ര -സംസ്ഥാന സർക്കാറുകളോട് ആവശ്യപ്പെട്ടു. കുത്തക വ്യവസായികളുടെ ഇംഗിതത്തിന് വഴങ്ങി അനിയന്ത്രിതമായി റബർ ഇറക്കുമതിക്ക് അനുമതി നൽകുന്ന കേന്ദ്ര സർക്കാർ കർഷകരുടെ പ്രശ്നങ്ങൾ മനസ്സിലാക്കാൻ തയാറാക്കുന്നില്ലെന്ന് കമ്മിറ്റി കുറ്റപ്പെടുത്തി. കേരളത്തിലെ ഒമ്പത് ലക്ഷത്തോളം വരുന്ന ചെറുകിട റബർ കർഷകരും അവരെ ആശ്രയിച്ച് ജീവിക്കുന്ന കുടുംബാംഗങ്ങളും കച്ചവടക്കാരും തൊഴിലാളികളുമടക്കം ഒരു കോടിയോളം ജനങ്ങൾ റബർ വിലയിടിവുമൂലം പ്രതിസന്ധിയിലാണ്. ജനപ്രതിനിധികളുടേതടക്കം എല്ലാ മേഖലയിലും പ്രവർത്തിക്കുന്നവരുടെ വരുമാനത്തിൽ വലിയതോതിൽ വർധന ഉണ്ടായിട്ടും കർഷകരുടെ വരുമാനം ഉയരാൻ ആവശ്യമായ ഒരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാവുന്നില്ല. ഒരു കിലോ റബറിന് 150 രൂപ അടിസ്ഥാന വില പ്രഖ്യാപിച്ചിട്ട് നാല് വർഷത്തോളമായിട്ടും സംസ്ഥാന സർക്കാർ വർധിപ്പിക്കാൻ തയാറായിട്ടില്ല . കാർഷിക പ്രശ്നത്തിൽ അടിയന്തര ഇടപെടൽ ഉണ്ടാവാത്തപക്ഷം ശക്തമായ സമരപരിപാടികൾക്ക് സംഘടന നേതൃത്വം നൽകും. രൂപത പ്രസിഡൻറ് കെ.ജെ. ആൻറണി അധ്യക്ഷതവഹിച്ചു. ഡയറക്ടർ ഫാദർ സൈമൺ കിഴക്കേ കുന്നേൽ, സംസ്ഥാന സെക്രട്ടറി ബേബി പെരുമാലിൽ, ജിമ്മി ജോർജ്, ഫ്രാൻസിസ് പുന്നക്കുന്നേൽ, സബാസ്റ്റ്യൻ പൂവത്തുംകുടി, ജോസഫ് കദളിക്കാട്ട്, എ.എസ്. ജോസഫ്, ജോർജ് പൈക, പ്രിൻസ് തിനംപറമ്പിൽ, ജോസ് ഇടവഴിക്കൽ, സണ്ണി പുതുപ്പറമ്പിൽ, ജോസ് തലയാട് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.