പൊ​ലീ​സ്​ ഗു​ണ്ടാ​വേ​ട്ട ശ​ക്​​ത​മാ​ക്കി: ഉ​ത്ത​ര​മേ​ഖ​ല​യി​ൽ ഒ​രാ​ഴ്​​ച​ക്കി​ടെ പി​ടി​യി​ലാ​യ​ത്​ 249 പേ​ർ

കോഴിക്കോട്: ഗുണ്ടാലിസ്റ്റ് തയാറാക്കാനുള്ള ആഭ്യന്തരവകുപ്പിെൻറ കര്‍ശന നിര്‍ദേശം നടപ്പാക്കുന്നതിനിടെ ‘ഗുണ്ടാവേട്ട’ ശക്തം. ഒരാഴ്ചക്കുള്ളില്‍ ഉത്തരമേഖലയില്‍ മാത്രം 249 പേരെയാണു പൊലീസ് പിടികൂടിയത്. ഗുണ്ടാസംഘങ്ങള്‍ക്കും സാമൂഹിക വിരുദ്ധര്‍ക്കും ഗുരുതര കുറ്റകൃത്യങ്ങള്‍ ചെയ്തവര്‍ക്കുമെതിരെയുള്ള നടപടികളുടെ ഭാഗമായാണു ഒമ്പതു മുതല്‍ 15 വരെ പൊലീസ് പരിശോധന നടത്തിയത്. ഉത്തരമേഖലയുടെ കീഴിലുള്ള തൃശൂര്‍ റേഞ്ചില്‍ 168 പേരെയും, കണ്ണൂര്‍ റേഞ്ചില്‍ 81 പേരെയുമാണ് പിടികൂടിയത്. ഇതില്‍ ഏറ്റവും കൂടുതല്‍ ഗുണ്ടകളെ പിടികൂടിയത് തൃശൂര്‍ സിറ്റിയിലാണ്. 57 ഗുണ്ടകളെയാണ് തൃശൂര്‍ സിറ്റി പൊലീസ് പരിധിയില്‍ പിടികൂടിയത്. വയനാടാണ് ഏറ്റവും കുറവ് ഗുണ്ടകളെ പിടികൂടിയത്. ഒമ്പതു പേരാണ് ഇവിടെ വലയിലായത്. തൃശൂര്‍ റൂറല്‍ 50, പാലക്കാട് 44, മലപ്പുറം 17, കോഴിക്കോട് സിറ്റി 13, കോഴിക്കോട് റൂറല്‍ 17, കണ്ണൂര്‍ 15, കാസർകോട് 27 ഗുണ്ടകളെയും പിടികൂടിയിട്ടുണ്ട്. അതേസമയം കോഴിക്കോട് സിറ്റിയില്‍ ഡി.ജി.പിയുടെ കീഴിലുള്ള ആൻറി ഗുണ്ടാസ്‌ക്വാഡുകളുള്‍പ്പെടെയുള്ള സ്‌ക്വാഡുകള്‍ പിരിച്ചുവിടുകയും പുതിയ സ്‌ക്വാഡുകള്‍ രൂപവത്കരിക്കുകയും ചെയ്തിരുന്നു. സ്‌ക്വാഡുകള്‍ പിരിച്ചുവിട്ട നടപടി സേനയില്‍ ഏറെ വിവാദമായിരുന്നു. അതിനിടെയാണ് കോഴിക്കോടുള്‍പ്പെടെയുള്ള ജില്ലകളില്‍ ഗുണ്ടകളെ പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.