പേ​രാ​മ്പ്ര​യി​ലെ എ​ൻ​ഡോ​സ​ൾ​ഫാ​ൻ ബാ​ധി​ത​ർക്ക്​ അ​വ​ഗ​ണ​ന: സ​ർ​ക്കാ​റി​ന് മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ നോ​ട്ടീ​സ്​

കോഴിക്കോട്: പേരാമ്പ്ര എസ്റ്റേറ്റിന് സമീപം താമസിക്കുന്ന എൻഡോസൾഫാൻ ദുരിതബാധിതരെ അവഗണിക്കുന്ന അധികൃതരുടെ നടപടിക്കെതിരെ സംസ്ഥാന മനുഷ്യാവകാശ കമീഷൻ കേസെടുത്തു. ഇവിടെ താമസിക്കുന്ന 70ഒാളം കുട്ടികൾ രോഗബാധിതരാണെന്ന വാർത്തയുടെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ കമീഷൻ സ്വമേധയ കേസെടുത്തത്. സംഭവത്തിൽ ചീഫ് സെക്രട്ടറി, ആരോഗ്യ സെക്രട്ടറി, അഗ്രികൾചറൽ സെക്രട്ടറി, സാമൂഹിക നീതിവകുപ്പ് സെക്രട്ടറി എന്നിവരോട് ഒരുമാസത്തിനകം റിപ്പോർട്ട് ആവശ്യപ്പെട്ടു. ഇവർ എൻഡോസൾഫാൻ ദുരിതബാധിതരാണെങ്കിലും സർക്കാർ കണക്കിലില്ല. കാസർകോട്ടെ എൻഡോസൾഫാൻ ദുരിതബാധിതർക്ക് സർക്കാർ സഹായം നൽകുമ്പോഴും പേരാമ്പ്രയിലുള്ളവർ അവഗണിക്കപ്പെടുകയാണെന്ന് കമീഷൻ വ്യക്തമാക്കി. മരുന്നിന് മാസംതോറും 3000 രൂപ വരെ ചെലവാക്കുന്നവരുണ്ട്. ഇതിനകം രോഗബാധിതരായ അഞ്ചുപേർ മരിച്ചുവെന്നും റിപ്പോർട്ടുകളുണ്ട്. ഈസ്റ്റ്ഹിൽ ഗെസ്റ്റ്ഹൗസിൽ നടന്ന സിറ്റിങ്ങിൽ 168 കേസുകൾ പരിഗണിച്ചു. 30 കേസുകൾ തീർപ്പാക്കി. നാല് പുതിയ കേസുകൾ രജിസ്റ്റർ ചെയ്തു. അടുത്ത സിറ്റിങ് മേയ് 17ന് നടക്കും. മനുഷ്യാവകാശ കമീഷൻ ആക്ടിങ് ചെയർപേഴ്സൻ പി. മോഹൻദാസ്, കോർട്ട് ഓഫിസർ വി.ആർ. അജിത കുമാരി എന്നിവർ സിറ്റിങ്ങിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.