കു​ന്ദ​മം​ഗ​ലം മി​നി സി​വി​ൽ സ്​​േ​റ്റ​ഷ​ൻ ര​ണ്ടാം​ഘ​ട്ട​ത്തി​ന്​ 4.20 കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി

കുന്ദമംഗലം: കുന്ദമംഗലം മിനി സിവിൽ സ്റ്റേഷൻ രണ്ടാംഘട്ട പ്രവൃത്തിക്ക് നാലുകോടി 20 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ. റഹീം എം.എൽ.എ അറിയിച്ചു. നേരത്തെ ഒന്നാംഘട്ട പ്രവൃത്തിക്ക് നാലുകോടി രൂപയുടെ ഭരണാനുമതിയും സാേങ്കതികാനുമതിയും ലഭിക്കുകയും പ്രവൃത്തി നടന്നുവരുകയുമാണ്. തറനിലയുടെയും ഒന്നാം നിലയുടെയും പ്രവൃത്തിയാണ് ഇപ്പോൾ നടക്കുന്നത്. പൊതുേമഖല സ്ഥാപനമായ സിൽക്കാണ് ഇതിെൻറ കരാർ ഏറ്റെടുത്തിട്ടുള്ളത്. രണ്ടാംഘട്ടത്തിൽ മൂന്നു നിലകളുടെ പ്രവൃത്തികൂടി നടത്തുന്നതിനാണ് ഭരണാനുമതി ലഭ്യമായത്. കേരളത്തിലെ ഏക സബ് താലൂക്കായ കുന്ദമംഗലത്ത് വിവിധ ഭാഗങ്ങളിൽ ഒറ്റെപ്പട്ടുനിൽകുന്ന സർക്കാർ ഒാഫിസുകൾ ഒരു മേൽക്കൂരക്കു കീഴിൽ കൊണ്ടുവരുന്നതിനാണ് മിനി സിവിൽ സ്റ്റേഷൻ നിർമിക്കുന്നത്. പി.ടി.എ. റഹീം എം.എൽ.എയുടെ അഭ്യർഥനപ്രകാരം വി. ബാലകൃഷ്ണൻ നായർ പ്രസിഡൻറായ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിെൻറ കഴിഞ്ഞ ഭരണസമിതിയാണ് സിവിൽ സ്റ്റേഷൻ കെട്ടിടനിർമാണത്തിന് 50 സെൻറ് സ്ഥലം അനുവദിച്ചത്. 577 ചതുരശ്രമീറ്റർ വീതം വിസ്തൃതിയുള്ള അഞ്ചുനിലകളിലായാണ് കെട്ടിടം രൂപകൽപന ചെയ്തിരിക്കുന്നത്. ഗ്രൗണ്ട് േഫ്ലാറിൽ സബ്ട്രഷറി, കൃഷിഭവൻ, ബ്ലോക്ക് ഒാഫിസ്, െപാലീസ് എയ്ഡ്പോസ്റ്റ് എന്നിവയും ഒന്നാം നിലയിൽ വില്ലേജ് ഒാഫിസ്, തദ്ദേശ സ്വയംഭരണ അസി. എക്സിക്യൂട്ടിവ് എൻജിനീയർ ഒാഫിസ്, തൊഴിലുറപ്പ് പദ്ധതി ഒാഫിസ്, െഎ.സി.ഡി.എസ് ഒാഫിസ്, ഡെപ്യൂട്ടി തഹസിൽദാർ ഒാഫിസ്, പട്ടികജാതി വികസന ഒാഫിസ്, എൽ.എസ്.ജി.ഡി അസി. എൻജിനീയർ ഒാഫിസ് എന്നിവയും മൂന്നാംനിലയിൽ എക്സൈസ് ഒാഫിസ്, അഡീഷനൽ താലൂക്ക് സർവേയർ ഒാഫിസ്, അഗ്രികൾച്ചർ അസി. ഡയറക്ടർ ഒാഫിസ്, കോൺഫറൻസ് ഹാൾ എന്നിവയും നാലാം നിലയിൽ ഭാവിയിൽ ആവശ്യമായി വരുന്ന മറ്റു ഒാഫിസുകൾക്കായുള്ള സൗകര്യങ്ങളുമായാണ് പ്ലാൻ തയാറാക്കിയിരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.