മുക്കം: സർട്ടിഫിക്കറ്റുകൾ വിട്ടുനൽകാത്ത കെ.എം.സി.ടി കോളജ് അധികൃതരുടെ നിലപാടിൽ മനംനൊന്ത് രണ്ടു വിദ്യാർഥികൾ പ്രിൻസിപ്പലിെൻറ കാബിനിൽ ആത്മഹത്യക്ക് ശ്രമിച്ചു. ബുധനാഴ്ച രാവിലെ പത്തോടെ രക്ഷിതാക്കൾ നോക്കിനിൽക്കെയാണ് ദേഹത്ത് പെട്രോൾ ഒഴിച്ച് വിദ്യാർഥികളുടെ ആത്മഹത്യ ശ്രമം. മറ്റു വിദ്യാർഥികൾ ഉടനെ വിവരമറിയിച്ചതിനെത്തുടർന്ന് മുക്കത്തുനിന്ന് ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തി വിദ്യാർഥികളെ അനുനയിപ്പിക്കുകയായിരുന്നു. സംഭവം പുറത്തറിഞ്ഞതോടെ വിദ്യാർഥികൾ ഒന്നടങ്കം കോളജ് ഉപരോധിച്ചു. സ്ഥലത്ത് വീണ്ടും സംഘർഷാവസ്ഥയായി. കെ.എസ്.യു, എസ്.എഫ്.ഐ വിദ്യാർഥി സംഘടനകൾകൂടി ഇടപെട്ടതോടെ കൊടുവള്ളി സി.ഐ, താമരശ്ശേരി ഡിവൈ.എസ്.പി എന്നിവരടക്കമുള്ള പൊലീസ് സംഘവുമെത്തി. ചൊവ്വാഴ്ച ഒരു വിദ്യാർഥിക്ക് സർട്ടിഫിക്കറ്റ് വിട്ടുനൽകി എന്ന വിവരമറിഞ്ഞ് പിറ്റേന്ന് നിരവധി വിദ്യാർഥികളാണ് രക്ഷിതാക്കൾക്കൊപ്പവും അല്ലാതെയുമൊക്കെ കോളജിൽ എത്തിയത്. എന്നാൽ, മാനേജ്‌മെൻറ് വഴങ്ങാതായതോടെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. ഇവിടെ പഠനം തുടരാൻ താൽപര്യമില്ലാത്ത നിരവധി വിദ്യാർഥികളാണ് കോളജിലുള്ളത്. കാലിക്കറ്റ് യൂനിവേഴ്സിറ്റിക്ക് കീഴിലാണെന്ന് പറഞ്ഞ് പ്രവേശനം പൂർത്തിയാക്കി പിന്നീട് അറിയിപ്പില്ലാതെ കെ.ടി.യുവിെൻറ കീഴിലേക്ക് മാറ്റിയതാണ് വിദ്യാർഥികളെ ചൊടിപ്പിച്ചത്. സർട്ടിഫിക്കറ്റുകൾ നൽകാൻ കോഴ്സിെൻറ മുഴുവൻ തുകയും അടക്കണമെന്നും അല്ലെങ്കിൽ മാനേജ്മെൻറ് പറയുന്ന സംഖ്യ അടക്കണമെന്നുമുള്ള വാശിയാണ് അധികൃതർ കാണിക്കുന്നതെന്ന് വിദ്യാർഥികളും രക്ഷിതാക്കളും പറയുന്നു. സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് 44 വിദ്യാർഥികളാണ് ബുധനാഴ്ച കോളജിലെത്തിയത്. പൊലീസ് ഉദ്യോഗസ്ഥരും വിദ്യാർഥി സംഘടന നേതാക്കളും മാനേജ്മെൻറ് അധികൃതരുമായി ചർച്ച നടത്തി. 44 സർട്ടിഫിക്കറ്റുകളും ഫീസ് ഈടാക്കാതെ നൽകാൻ തയാറായതായി ധാരണയിലെത്തുകയായിരുന്നു. തുടർന്ന് വിദ്യാർഥികൾ ഉപരോധം പിൻവലിച്ചു. വ്യവസ്ഥപ്രകാരം തിങ്കളാഴ്ച സർട്ടിഫിക്കറ്റുകൾ നൽകിയില്ലെങ്കിൽ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് വിദ്യാർഥി സംഘടന നേതാക്കൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.