കൊടിയത്തൂർ: കൊടിയത്തൂർ സർവിസ് സഹകരണബാങ്ക് എൻ.സി.ഡി.സിയുടെ ധനസഹായത്തോടെ ചുള്ളിക്കാപറമ്പിൽ നിർമിച്ച ചുള്ളിക്കാപറമ്പ് ബ്രാഞ്ച് ആൻഡ് ട്രേഡ് സെൻട്രൽ കെട്ടിടത്തിെൻറ ഉദ്ഘാടനം സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. ബാങ്ക് പ്രസിഡൻറ് ഇ. രമേശ്ബാബു അധ്യക്ഷതവഹിച്ചു. മണി ട്രാൻസ്ഫർ, നെറ്റ് ബാങ്കിങ്, മൊബൈൽ ബാങ്കിങ് തുടങ്ങിയ എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടിയ ബാങ്കിെൻറ ചുള്ളിക്കാപറമ്പ് ബ്രാഞ്ചും ജനസേവനകേന്ദ്രം, ഓഡിറ്റോറിയം തുടങ്ങിയവയും ഇവിടെ ഒരുക്കിയിട്ടുണ്ട്. ബ്രാഞ്ച് ഓഫിസും ഓഡിറ്റോറിയവും ജോർജ് എം. തോമസ് എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. സേഫ് ഡെപ്പോസിറ്റ് ലോക്കർ ഉദ്ഘാടനം കൺസ്യൂമർഫെഡ് ചെയർമാൻ എം. മെഹബൂബും ജനസേവനകേന്ദ്രം ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.ടി.സി. അബ്ദുല്ലയും വായ്പ വിതരണം സഹകരണസംഘം ജോയൻറ് രജിസ്ട്രാർ (ജനറൽ) എ. അബ്ദുൽ റഷീദും നിർവഹിച്ചു. കച്ചവടക്കാർക്കുള്ള ഗ്രൂപ് ഡെപ്പോസിറ്റ് സ്കീം സഹകരണസംഘം അസി. രജിസ്ട്രാർ കെ.സി. രവീന്ദ്രനും നിർവഹിച്ചു. സിദ്ദീഖ് പുറായിലിൽനിന്ന് മന്ത്രി ഏറ്റുവാങ്ങി. ബാങ്ക് കെട്ടിടം നിശ്ചിത സമയത്തിനകം പൂർത്തീകരിച്ച ലേബർ കോൺട്രാക്ടിെൻറ സൊസൈറ്റിക്കുള്ള ഉപഹാരം മന്ത്രിയിൽനിന്ന് വേലായുധൻ ഏറ്റുവാങ്ങി. കെ.പി. ചന്ദ്രൻ, അബ്ദുൽ മുജീബ്, ചേറ്റൂർ മുഹമ്മദ്, ആമിന പാറക്കൽ, ജമീല തൊട്ടിമ്മൽ ടി.പി.സി. മുഹമ്മദ്, ഗുലാം ഹുസൈൻ കൊളക്കാടൻ , എം.എം. സബീന, എ.സി. മൊയ്തീൻ കെ.പി.യു. അലി, എൻ. രവീന്ദ്രകുമാർ, ജോണി ഇടശ്ശേരി, എം.കെ. മുഹമ്മദ്, സത്താർ കൊളക്കാടൻ, റസാക്ക് കൊടിയത്തൂർ , എ.പി. മുരളീധരൻ, യു. അബ്ദുൽ കരീം, കെ.പി. വാസുദേവൻ, ഇ. വിനോദ്‌കുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു. ബാങ്ക് വൈസ് പ്രസിഡൻറ് വി. വസീഫ് സ്വാഗതം പറഞ്ഞു. സെക്രട്ടറി കെ. ബാബുരാജ് റിപ്പോർട്ട് അവതരിപ്പിച്ചു. ഡയറക്ടർ എ.സി. നിസാർ ബാബു നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.