ത​ട​യ​ണ​ക​ൾ വെ​റു​തെ; പ​ച്ച​ക്ക​റി ക​ർ​ഷ​ക​ർ വ​ല​യു​ന്നു

നരിക്കുനി: മടവൂർ ഗ്രാമപഞ്ചായത്തിലെ ഒമ്പത് തടയണകൾക്ക് ഷട്ടറില്ലാത്തതു കാരണം ജലലഭ്യത കുറഞ്ഞത് പച്ചക്കറി കൃഷിയെ ബാധിച്ചു. ചില തടയണകൾ പൊളിഞ്ഞുപോവുകയും പലതിലും ചോർച്ച വരുകയും ചെയ്തു. ഇതോടെ വെള്ളം കെട്ടിനിൽക്കാതെ മടവൂരിലെ ജലേസ്രാതസ്സായ മൂന്നാംപുഴ തോട് വറ്റിവരണ്ടു. തടയണകൾക്ക് അറ്റകുറ്റപ്പണി നടത്താതെ ചെറുകിട ജലസേചന വകുപ്പ് കർഷകരോട് പുറംതിരിഞ്ഞുനിൽക്കുകയാണെന്ന് ആക്ഷേപമുണ്ട്. ഇതിനിടയിലും പഞ്ചവടി, മടവൂർമുക്ക്, പൈമ്പാലശ്ശേരി തുടങ്ങിയ സ്ഥലങ്ങളിൽ കർഷകർ ജൈവ പച്ചക്കറി വിളയിച്ച് വിജയം കൊയ്തു. കിണറുകളിൽനിന്നുള്ള വെള്ളം മോട്ടോർ ഉപയോഗിച്ച് പമ്പുചെയ്താണ് പഞ്ചവടിത്താഴത്ത് കർഷകർ മികവു തെളിയിച്ചത്. വെണ്ട, കയ്പ, പടവലം, വെള്ളരി തുടങ്ങിയവയാണ് കൃഷിചെയ്തത്. പി.പി. ശ്രീധരൻ, പി.പി. മുഹമ്മദ് അലി, പി.പി. രാജൻ, എൻ.പി. മജീദ് എന്നീ കർഷകരാണ് നേതൃത്വം നൽകിയത്. ഏതാണ്ട് ഒരേക്കറോളം സ്ഥലത്താണ് പച്ചക്കറി കൃഷിചെയ്തത്. പച്ചക്കറി പറിച്ച് ഇവിടെനിന്നു തന്നെയാണ് ഇവർ ഉപഭോക്താക്കൾക്ക് വിൽക്കുന്നത്. പച്ചക്കറി വിളവെടുപ്പ് കാരാട്ട് റസാഖ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം എ.പി. നസ്തർ അധ്യക്ഷത വഹിച്ചു. പി. കോരപ്പൻ, കൃഷി ഓഫിസർ നിഷ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 04:18 GMT