വി​ഷു​വി​നും വീ​ട്ടി​ൽ പോ​കാ​തെ 50 കു​ടും​ബ​ങ്ങ​ൾ സ​മ​ര​ത്തി​ൽ

എകരൂൽ: നാട് മുഴുവന്‍ വിഷു ആഘോഷത്തിന് തയാറെടുക്കുമ്പോള്‍ സമരപ്പന്തലില്‍ സത്യഗ്രഹ സമരത്തിലാണ് വെസ്റ്റ് ഇയ്യാട്, നന്മണ്ട, എഴുകുളം പ്രദേശങ്ങളിലെ ഏതാനും കുടുംബങ്ങൾ. വെസ്റ്റ് ഇയ്യാട് ചാത്തോത്ത് സദാനന്ദെൻറ വീട്ടുപടിക്കൽ 50 ദിവസമായി ഇവര്‍ സമരത്തിലാണ്. ബാങ്കില്‍നിന്ന് എളുപ്പത്തില്‍ വായ്പെയടുത്ത് നല്‍കാമെന്ന് വിശ്വസിപ്പിച്ച് സദാനന്ദൻ ലക്ഷങ്ങള്‍ തട്ടിയെടുത്ത് ഒടുവില്‍ കിടപ്പാടം ജപ്തി ഭീഷണിയിലായപ്പോഴാണ് ഗത്യന്തരമില്ലാതെ കുടുംബസമേതം കുടില്‍ കെട്ടി സമരം തുടങ്ങിയതെന്ന് സമരക്കാർ പറയുന്നു. തട്ടിപ്പിനിരയായ വെസ്റ്റ് ഇയ്യാട് ചാത്തോത്ത് ബാലൻ, മകന്‍ ലിജു, നന്മണ്ട 13ലെ കുന്നുമ്മല്‍ ചന്ദ്രൻ, എഴുകുളം ആലുള്ളതില്‍ ജനാർദനന്‍, നന്മണ്ട 12ലെ മാത്തോട്ടത്തില്‍ അബ്ദുല്‍ ലത്തീഫ് എന്നിവരാണ് കുടുംബസമേതം സമരപ്പന്തലിലുള്ളത്. ലക്ഷങ്ങളാണത്രേ ഇടനിലക്കാരനായ സദാനന്ദന്‍ ഇവരില്‍നിന്ന് തട്ടിയെടുത്തത്. ബാങ്കില്‍നിന്ന് വന്‍തുക ലോണെടുത്ത് ചെറിയ തുക ഇടപാടുകാര്‍ക്ക് നല്‍കിയാണ് കബളിപ്പിക്കല്‍ നടന്നത്. ജപ്തി നോട്ടീസ് കിട്ടിയപ്പോഴാണേത്ര തങ്ങള്‍ കബളിപ്പിക്കപ്പെട്ടതായി ഇവര്‍ അറിയുന്നത്. സമരം തുടങ്ങിയ ദിവസം തന്ത്രപൂര്‍വം സ്ഥലംവിട്ട സദാനന്ദന്‍ പിന്നീട് വീട്ടിലേക്ക് തിരികെ എത്തിയില്ലെന്നും സമരക്കാര്‍ പറയുന്നു. അതിനിടെ സമരക്കാരോട് ഒഴിഞ്ഞുപോകാന്‍ പൊലീസിെൻറ ഭാഗത്തുനിന്ന് സമ്മർദമുണ്ടായതായും സമരക്കാര്‍ പറഞ്ഞു. വിവിധ കക്ഷി നേതാക്കള്‍ പ്രശ്നത്തില്‍ ഇടപെട്ടതോടെയാണ് പൊലീസ് നിലപാട് മാറ്റിയത്. സദാനന്ദെൻറ ഭാര്യയും മകളും പേരക്കുട്ടിയുമാണ് ഈ വീട്ടില്‍ താമസിക്കുന്നത്. ഇവരുടെ പരാതിയെ തുടര്‍ന്ന് സമരപ്പന്തല്‍ വീട്ടുവളപ്പില്‍നിന്ന് ഏതാനും മീറ്റര്‍ അകലെയുള്ള സ്ഥലത്തേക്ക് മാറ്റിയാണ് ഇവര്‍ സത്യഗ്രഹമിരിക്കുന്നത്. പ്രമുഖ രാഷ്്ട്രീയ കക്ഷി നേതാക്കള്‍ സമരത്തിന് പിന്തുണയുമായി രംഗത്തുണ്ടെങ്കിലും 50 ദിവസമായിട്ടും പ്രശ്നപരിഹാരത്തിന് നടപടിയായില്ല. ഇതുമൂലം ജോലിക്ക് പോകാനും നിത്യചെലവുകള്‍ക്കും പ്രയാസപ്പെടുകയാണ് ഇവർ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 04:18 GMT