കോഴിക്കോട്: രമൺ ശ്രീവാസ്തവയെപ്പോലുള്ള കളങ്കിതരായ വ്യക്തികളുടെ ഉപദേശം പിണറായി സർക്കാറിന് സർവനാശം വരുത്തുമെന്ന് ആർ.എം.പി.െഎ സംസ്ഥാന സെക്രട്ടറി എൻ. വേണു പ്രസ്താവനയിൽ പറഞ്ഞു. അധികാരത്തിൽ വന്ന് പത്തു മാസം തികയുമ്പോഴേക്കും മുൻകാല സർക്കാറുകളുടെ എല്ലാ റെക്കോഡുകളും ഭേദിച്ച് സമസ്ത മേഖലയും തകർത്തുകഴിഞ്ഞ സർക്കാറിനെ മുൻ പൊലീസ് മേധാവി രമൺ ശ്രീവാസ്തവയെക്കൊണ്ട് രക്ഷിക്കാനാവില്ല. ആഭ്യന്തര ഭരണത്തിൽ പരാജയപ്പെട്ട മുഖ്യമന്ത്രിയെ സഹായിക്കാൻ പാർട്ടി ചർച്ചചെയ്ത് ചുമതലപ്പെടുത്തിയത് എം.വി. ജയരാജനെയായിരുന്നു. അദ്ദേഹത്തിെൻറ ഉപദേശംകൂടി വന്നപ്പോൾ ജിഷ്ണു പ്രണോയ് വധവുമായി ബന്ധപ്പെട്ട് ജനങ്ങളിൽനിന്ന് അങ്ങേയറ്റം ഒറ്റപ്പെടുന്ന അവസ്ഥയാണ് സർക്കാറിനുള്ളത്. ദുർഭരണത്താൽ ഒറ്റപ്പെട്ട പിണറായി സർക്കാർ രമൺ ശ്രീവാസ്തവയെപ്പോലുള്ള കളങ്കിതരായ വ്യക്തികളുടെ ഉപദേശത്താൽ രക്ഷപ്പെടാൻ പോകുന്നില്ലെന്നും എൻ. വേണു ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.