നോ​ട്ടു​​ക്ഷാ​മം: ട്ര​ഷ​റി​ക​ള​ു​ടെ പ്ര​വ​ർ​ത്ത​നം ഭാ​ഗി​കം

കോഴിക്കോട്: ആവശ്യത്തിന് പണം ബാങ്കുകളിൽനിന്ന് ലഭിക്കാതായതോടെ ജില്ലയിലെ ട്രഷറികളുടെ പ്രവർത്തനം ഭാഗികം. വിഷുവിന് ഒരുനാൾ മാത്രം ശേഷിക്കെ ട്രഷറിയുടെ പ്രവർത്തനം അവതാളത്തിലായത് പെൻഷൻകാരുൾപ്പെടെയുള്ളവരെ ദുരിതത്തിലാക്കി. നോട്ടു നിരോധനത്തെതുടർന്നുള്ള പ്രതിസന്ധികൾ നേരത്തേ ട്രഷറികളുടെ പ്രവർത്തനത്തെ പൂർണമായും തടസ്സപ്പെടുത്തിയിരുന്നെങ്കിൽ കഴിഞ്ഞമാസം വലിയ പ്രതിസന്ധി ഉണ്ടായിരുന്നില്ല. ഇതോടെ ദുരിതമൊഴിഞ്ഞുവെന്ന് കരുതിയിരിക്കുേമ്പാഴാണ് നോട്ടുക്ഷാമം വീണ്ടും രൂക്ഷമായത്. നോട്ട് വേണ്ടത്ര ലഭ്യമല്ലാത്തതുകാരണം സഹകരണ ബാങ്കുകൾ വഴിയുള്ള സാമൂഹിക സുരക്ഷ പെൻഷൻ വിതരണവും അവതാളത്തിലാണ്. സഹകരണ ബാങ്കുകൾക്ക് തുക കൈമാറാൻ കഴിയാത്തതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. സിവിൽ സ്േറ്റഷൻ വളപ്പിൽ പ്രവർത്തിക്കുന്ന പെൻഷൻ പേമെൻറ് ട്രഷറി അധികൃതർ ബുധനാഴ്ച രണ്ടു കോടി ആവശ്യപ്പെട്ടിട്ട് 50 ലക്ഷം രൂപമാത്രമാണ് മലാപ്പറമ്പ് എസ്.ബി.െഎ ശാഖയിൽനിന്ന് ലഭിച്ചത്. അത് പൂർണമായും 50 രൂപ നോട്ടുകൾ. മുൻ ദിവസം ലഭിച്ചത് പൂർണമായും 10 രൂപയുടെ നോട്ടുകളായിരുന്നു. ഏറെ പ്രയാസപ്പെട്ടാണ് നോട്ടുകൾ എണ്ണി തിട്ടപ്പെടുത്തി പെൻഷൻകാർക്ക് െകെമാറിയത്. ലഭിച്ച 50 ലക്ഷം രൂപ ഉച്ചക്ക് ഒരുമണിയോടെ തീർന്നു. പെൻഷൻ വിതരണം ഭാഗികമായതിനെ തുടർന്ന് അതതു ദിവസംതന്നെ പെൻഷൻ ലഭിക്കാൻ ആളുകൾ രാവിലെ ഏഴുമണി മുതലാണ് ട്രഷറിക്കു മുന്നിൽ ടോക്കണ് വരിനിൽക്കുന്നത്. കോഴിക്കോട് ജില്ല ട്രഷറിക്ക് ബുധനാഴ്ച ഒരു രൂപപോലും ബാങ്കിൽനിന്ന് ലഭിച്ചില്ല. 80 ലക്ഷം രൂപയാണ് ഇവർ ആവശ്യപ്പെട്ടിരുന്നത്. ചലാൻ, ലോട്ടറി, ആർ.ടി.ഒ എന്നിവിടങ്ങളിൽനിന്നുള്ള വരുമാനമാണ് ജില്ല ട്രഷറിയുടെ പ്രവർത്തനം പൂർണമായും തടസ്സപ്പെടാതെ നോക്കിയത്. കോഴിക്കോട് ജില്ല ട്രഷറിക്ക് കീഴിലുള്ള മാനാഞ്ചിറ, പേരാമ്പ്ര, പയ്യോളി, ഫറോക്ക്, പുതിയറ എന്നിവിടങ്ങളിലെ സബ് ട്രഷറികളുടെ പ്രവർത്തനവും ഭാഗികമായി തടസ്സപ്പെട്ടു. താമരശ്ശേരിയിലെ ജില്ല ട്രഷറിയുടെ സ്ഥിതിയും വിഭിന്നമല്ല. രണ്ടു കോടി രൂപ ആവശ്യെപ്പട്ടിട്ട് ഇവർക്ക് 75 ലക്ഷം മാത്രമാണ് ബുധനാഴ്ച ബാങ്കിൽനിന്ന് ലഭിച്ചത്. ഇതിന് കീഴിലുള്ള കൊടുവള്ളി, മുക്കം, തിരുവമ്പാടി, ബാലുശ്ശേരി, കൂരാച്ചുണ്ട്, തൊട്ടിൽപാലം, കല്ലാച്ചി, വടകര തുടങ്ങിയ സബ് ട്രഷറികളുടെ പ്രവർത്തനവും ഭാഗികമായിരുന്നു. ചില സബ് ട്രഷറികൾക്ക് ഒരു രൂപപോലും ബാങ്കിൽനിന്ന് കിട്ടാത്ത അവസ്ഥയുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.