ക​ണ്ണി​പ്പൊ​യി​ൽ കോ​ള​നി​യി​ലെ കി​ണ​ർ നാ​ശ​ത്തി​െൻറ വ​ക്കി​ൽ

കൊടുവള്ളി: നഗരസഭയിലെ വാവാട് രണ്ടാം ഡിവിഷനിലെ കണ്ണിപ്പൊയിൽ നാല് സെൻറ് കോളനിയിലെ പൊതുകിണർ നാശത്തിെൻറ വക്കിൽ. ഇരുപത് വർഷം മുമ്പാണ് കോളനിവാസികളുടെ കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിനായി അന്നത്തെ ഗ്രാമ പഞ്ചായത്ത് ഭരണ സമിതി തുക വകയിരുത്തി കിണർ നിർമിച്ചത്. പ്രവൃത്തി തുടങ്ങി ഏതാനും താഴ്ചയിലെത്തിയതോടെ കരിങ്കൽപാറ പ്രത്യക്ഷപ്പെട്ടു. ആവശ്യമായ വെള്ളം ലഭ്യമാകുന്നത് വരെ കുഴിക്കാതെ പാതിയിൽ അവസാനിപ്പിക്കുകയാണുണ്ടായത്. നല്ല വർഷക്കാലത്ത് മാത്രമേ കിണറിൽ വെള്ളം ലഭ്യമാകുകയുള്ളൂ. ഇരുപതോളം കുടുംബങ്ങളാണ് കോളനിയിൽ താമസിക്കുന്നത്. ഏതാനും പേർക്ക് ജലനിധിയുടെയും സ്വകാര്യ സംഘടനയുടെയും കുടിവെള്ളം ലഭിക്കുന്നുണ്ട്. മറ്റ് കുടുംബങ്ങൾ പദ്ധതികളിലൊന്നും ഉൾപ്പെടാത്തതിനാൽ കുടിവെള്ളം ലഭ്യമല്ലാതെ പ്രയാസപ്പെടുകയാണ്. കാലപ്പഴക്കത്താൽ കിണറിെൻറ ആൾമറ തകർന്നിട്ടുണ്ട്. പുനരുദ്ധാരണം നടത്തിയാൽ വർഷകാലത്ത് കിണറിലെ വെള്ളം ഉപയോഗിക്കാൻ കഴിയുമെന്നാണ് കോളനിവാസികൾ പറയുന്നത്. കിണർ ആഴം കൂട്ടുന്നതിനും ആൾമറ കെട്ടുന്നതിനും നഗരസഭ പദ്ധതിയിൽ ഉൾപ്പെടുത്തി ഫണ്ട് അനുവദിക്കണമെന്ന ആവശ്യമാണ് ഇവർ ഉന്നയിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.