വി​ഷു വി​പ​ണി: വ​ഴി​യോ​ര​ക്ക​ച്ച​വ​ടം സ​ജീ​വ​ം

കോഴിക്കോട്: വിഷുവിനെ വരവേൽക്കാൻ നഗരമൊരുങ്ങി. വിഷു വിപണിയിൽ കഴിഞ്ഞ വർഷങ്ങളിലെ തിരക്ക് കാണുന്നില്ലെങ്കിലും വഴിയോരക്കച്ചവടം സജീവമായി. വഴിയോരക്കച്ചവടത്തിൽ വസ്ത്രവില്‍പ്പന കേന്ദ്രങ്ങളിലാണ് കൂടുതല്‍ തിരക്ക് അനുഭവപ്പെട്ടത്. ഇത്തരം വസ്ത്രങ്ങള്‍ ഈടുനില്‍ക്കുന്നത് കുറവാണെങ്കിലും വീട്ടിലും മറ്റും കുട്ടികള്‍ക്ക് ഉപയോഗിക്കാന്‍ ഏറെ ഉപയോഗപ്പെടുമെന്നതിനാല്‍ വഴിയോര കേന്ദ്രങ്ങളെയാണ് കൂടുതലായും ആഘോഷ വേളകളില്‍ പലരും ആശ്രയിക്കുന്നത്. ഇതരസംസ്ഥാനക്കാരായ തുണി വില്‍പ്പനക്കാര്‍ ദിവസങ്ങള്‍ക്കുമുമ്പേ നഗരത്തിലെ വഴിയോരങ്ങളിലുള്‍പ്പെടെ സ്ഥാനംപിടിച്ചിരുന്നു. ഫുട്പാത്തുകളെല്ലാം ഇവര്‍ കീഴടക്കിയിരിക്കുകയാണ്. കുറഞ്ഞ വിലയിലുള്ള കുഞ്ഞുങ്ങളുടെ വസ്ത്രങ്ങൾക്കാണ് ആവശ്യക്കാരേറെ. 100 രൂപ മുതലുള്ള കുട്ടിയുടുപ്പുകളാണ് വിപണിയിലുള്ളത്. 200 രൂപ മുതലുള്ള ചുരിദാർ ടോപ്പുകൾക്കും 150 രൂപ മുതലുള്ള മാക്സിൾക്കും ആവശ്യക്കാരുണ്ട്. 120 രൂപയുടെ ടീ-ഷർട്ട്, 300 രൂപയുടെ ജീൻസ്, 100 രൂപ മുതലുള്ള ഷർട്ട് തുടങ്ങിയവും വഴിയോരക്കച്ചവടക്കാരിൽ ലഭ്യമാണ്. വസ്ത്രങ്ങൾക്ക് പുറമെ 50 രൂപ മുതലുള്ള ചെരിപ്പുകൾ, ഫാൻസി ഐറ്റങ്ങൾ, ബാഗ്, തുടങ്ങിയവ വാങ്ങാനും നിരവധി പേരെത്തുന്നുണ്ട്. 50 രൂപ മുതൽ 200 രൂപവരെയുള്ള ബെൽറ്റുകളും 50 രൂപമുതൽ 200 രൂപവരെ വിലയുള്ള വാച്ചുകളും ലഭ്യമാണ്. കർട്ടൻ, കളിക്കോപ്പുകൾ, ശ്രീകൃഷ്ണ വിഗ്രഹം, ബെഡ്ഷീറ്റ് തുടങ്ങിയവയും വിഷു വിപണിയെ ലക്ഷ്യംവെച്ച് നഗരത്തിൽ സജീവമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.