കൊയിലാണ്ടി: അഞ്ഞൂറിൽപരം കുട്ടികളിൽ കലയുടെ പുതിയ അനുഭവങ്ങൾ പ്രദാനംചെയ്ത് പൂക്കാട് കലാലയത്തിെൻറ കളിയാട്ടം സമാപിച്ചു. അവധിക്കാലത്തിെൻറ ആറു ദിവസങ്ങളിലായി നടന്ന ക്യാമ്പിൽ നാടകക്കളരിക്കു പുറമെ കലയും സംസ്കാരവും ഒത്തുചേരുന്ന നിരവധി പരിപാടികളും അവതരിപ്പിച്ചു. നാടകത്തിെൻറ പുതിയ സങ്കേതങ്ങൾ ആവാഹിച്ച കുട്ടികൾ സ്വന്തമായി നാടകങ്ങളും അവതരിപ്പിച്ചു. നാടകവ്യായാമങ്ങൾ, നാടക പരിശീലനങ്ങൾ, തിയറ്റർ സോങ്, തിയറ്റർ മ്യൂസിക്, നാടൻകളികൾ, പ്രമുഖ വ്യക്തികളുമായി സല്ലാപം, പുസ്തകപ്രകാശനം, കുമ്മാട്ടിക്കളി, നാടകയാത്ര, കുട്ടിക്കളി ആട്ടം, പാവനാടക ശിൽപശാല, പഠനക്ലാസ് തുടങ്ങിയവ നടന്നു. മനോജ് നാരായണൻ ക്യാമ്പ് ഡയറക്ടറും എ. അബൂബക്കർ ക്യാമ്പ് ഇൻ ചാർജുമായിരുന്നു. സമാപന സമ്മേളനം ഗിരിജ രാമാനുജം തഞ്ചാവൂർ ഉദ്ഘാടനം ചെയ്തു. ബാലൻ കുനിയിൽ അധ്യക്ഷത വഹിച്ചു. വിധു വിൻസെൻറ് കുട്ടികളുമായി സല്ലപിച്ചു. കെ. ശ്രീനിവാസൻ സ്വാഗതവും കെ. രാജഗോപാൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.