കോഴിക്കോട്: ലേണേഴ്സ് ലൈസൻസ് എടുക്കുന്നതിന് ഒാൺലൈനിൽ നിയന്ത്രണം ഏർപ്പെടുത്തിയത് പുതിയ അപേക്ഷകരെ ബുദ്ധിമുട്ടിലാക്കുന്നു. ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റിലെ പരിഷ്കാരങ്ങൾക്ക് മേയ് 15വരെ ഹൈകോടതിയുടെ താൽക്കാലിക സ്‌റ്റേയുണ്ടായിട്ടും ആർ.ടി.ഒ ഒാഫിസുകളിൽ ലേണിങ് ടെസ്റ്റിന് നിയന്ത്രണം ഏർപ്പെടുത്തിയതാണ് വ്യാപക പരാതിക്കിടയാക്കിയത്. സാധാരണ ലേണിങ് ടെസ്റ്റിന് അപേക്ഷിച്ചാൽ അടുത്ത ദിവസംതന്നെ പരീക്ഷ എഴുതാൻ സാധിക്കാറുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ അപേക്ഷിച്ചവർക്ക് ഒന്നരമാസേത്താളം വൈകിയാണ് തീയതി ലഭിക്കുന്നത്. ചൊവ്വാഴ്ച ലേണിങ്ങിന് അപേക്ഷിച്ചവർക്ക് ഒന്നര മാസം കഴിഞ്ഞാണ് തീയതി ലഭിച്ചത്. കൂടുതൽ ആളുകൾ ലൈസൻസിനപേക്ഷിക്കുന്ന അവധിക്കാലത്ത് മാസങ്ങളോളം കാത്തിരിക്കേണ്ട സാഹചര്യമാണ് നിലവിൽ. കോഴിക്കോട്, മലപ്പുറം ജില്ലയിലെ മിക്ക ആർ.ടി.ഒ ഒാഫിസുകളിലും 100ൽ താഴെ പേർക്ക് മാത്രമാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ ടെസ്റ്റെഴുതാൻ സാധിച്ചത്. കോഴിക്കോട്, മലപ്പുറം, കൊടുവള്ളി ജോയൻറ് ആർ.ടി.ഒകളിൽ സാധാരണത്തേക്കാളും പകുതിപേർക്കാണ് കഴിഞ്ഞ ദിവസങ്ങളിൽ ടെസ്റ്റിന് പെങ്കടുക്കാനായത്. ട്രാൻസ്പോർട്ട് കമീഷണറുടെ പുതിയ ഉത്തരവിലെ നിർദേശപ്രകാരമാണ് നിയന്ത്രണം ഏർപ്പെടുത്തിയതെന്നാണ് അധികൃതർ പറയുന്നതെങ്കിലും മേയ് 15വരെ ഉത്തരവ് നടപ്പാക്കരുതെന്ന കോടതി നിലപാടിനെ അവഗണിക്കുകയാണ് നിയന്ത്രണത്തിലൂടെ ചെയ്യുന്നത്. ഇതിനെ കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വകുപ്പ് മന്ത്രിക്കും ട്രാൻസ്പോർട്ട് കമീഷണർക്കും പരാതി നൽകുമെന്ന് ഒാൾ കേരള മോേട്ടാർ ഡ്രൈവിങ് സ്കൂൾ ഇൻസ്ട്രക്ടേഴ്സ് ആൻഡ് വർക്കേഴ്സ് സംസ്ഥാന പ്രസിഡൻറ് നിഷാബ് മുല്ലോളി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.