ഉള്ള്യേരി: കുടിവെള്ളക്ഷാമം രൂക്ഷമായതോടെ കുടിവെള്ള മോഷണവും. മുണ്ടോത്ത്-കക്കഞ്ചേരി റോഡില്‍ ഇല്ലത്ത്താഴെ അങ്ങാടിക്കു സമീപത്തെ ബാപ്പറ്റ ഇല്ലത്തിലെ ചായടത്തില്ലം വാസുദേവന്‍ നമ്പൂതിരിയുടെ കിണറില്‍നിന്നാണ് കഴിഞ്ഞദിവസം രാത്രി വെള്ളം മോഷണം പോയത്. റോഡിനോട് ചേര്‍ന്നുകിടക്കുന്ന ഈ കിണറില്‍നിന്ന് വീട്ടാവശ്യത്തിനു വെള്ളം എടുക്കാറില്ല. കൃഷി ആവശ്യങ്ങള്‍ക്ക് ദിവസവും ഈ കിണറിനെയാണ് ആശ്രയിക്കാറുള്ളത്. സമീപത്ത് കൂട്ടുകൃഷി നടത്തുന്ന പ്രദേശത്തെ ചില സ്വാശ്രയസംഘങ്ങളും ഈ കിണറ്റിലെ വെള്ളം ഉപയോഗിക്കാറുണ്ട്. കഴിഞ്ഞ ദിവസം രാവിലെ മോട്ടോറില്‍ വെള്ളം കയറാത്തതിനെ തുടര്‍ന്ന് കിണര്‍ പരിശോധിച്ചപ്പോഴാണ് കിണര്‍ വറ്റിക്കിടക്കുന്നത് ശ്രദ്ധയില്‍പെട്ടത്. മോട്ടോര്‍ ഉപയോഗിച്ച് വെള്ളം ലോറിയില്‍ കടത്തിക്കൊണ്ടു പോയതാെണന്നാണ് നിഗമനം. പിറ്റേദിവസം ആയപ്പോഴേക്കും വെള്ളം സാധാരണനിലയില്‍ ആവുകയും ചെയ്തു. പഞ്ചായത്തിെൻറ പല ഭാഗങ്ങളിലും രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവപ്പെടുന്നുണ്ട്. വിവാഹവീടുകളിലേക്കും വീട് കോൺക്രീറ്റ് അടക്കമുള്ള നിർമാണപ്രവര്‍ത്തനങ്ങള്‍ക്കും വലിയ തുക െചലവാക്കിയാണ് ലോറിയില്‍ വെള്ളമെത്തിക്കുന്നത്. വയല്‍പ്രദേശങ്ങളിലെയും പുഴയോരത്തേയും കിണറുകളിലെ വെള്ളം മുമ്പെങ്ങുമില്ലാത്തവിധം വറ്റിത്തുടങ്ങിയതോടെ നാട്ടിന്‍പുറങ്ങൾ ഇത്തവണ ജലക്ഷാമത്തിനാണ് സാക്ഷ്യംവഹിക്കുന്നത്. ഏതായാലും കിണറില്‍നിന്ന് വെള്ളം മോഷണം തുടങ്ങിയത് പ്രദേശവാസികളില്‍ കൗതുകവും ഒപ്പം ആശങ്കയുമുളവാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.