എ.​ടി.​എ​മ്മു​ക​ൾ കാ​ലി; നോ​ട്ടി​നാ​യി വീ​ണ്ടും നെ​േ​ട്ടാ​ട്ടം

കോഴിക്കോട്: നോട്ട് നിരോധന കാലത്തെ ഒാർമിപ്പിച്ച് എ.ടി.എമ്മുകൾ വീണ്ടും കാലിയായി. ആവശ്യത്തിന് നോട്ട് എത്താത്തതിനാൽ ജില്ലയിലെ മിക്ക എ.ടി.എമ്മുകളും അടച്ചിട്ടിരിക്കയാണ്. പണമുള്ള അപൂർവം ചില എ.ടി.എം കൗണ്ടറുകൾക്കു മുന്നിലാവെട്ട നീണ്ട നിരയും. 500, 1000 നോട്ടുകൾ നിരോധിച്ച കഴിഞ്ഞ നവംബർ-ഡിസംബർ മാസങ്ങളിലെ സമാന അവസ്ഥയാണ് ഇതോടെ കൈവന്നത്. ബാങ്കുകൾക്ക് ആവശ്യമായ നോട്ട് റിസർവ് ബാങ്ക് നൽകാത്തതാണ് പ്രതിസന്ധിക്കു കാരണം. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലായി എസ്.ബി.െഎയിൽ ദിവസേന ശരാശരി നൂറുകോടിയോളം രൂപയുടെ ഇടപാടുകളാണ് നടക്കുക. നോട്ട് ക്ഷാമം വന്നതോടെ ഇത് 30കോടിയിലേക്ക് ചുരുങ്ങിയതായി ബാങ്ക് അധികൃതർ പറഞ്ഞു. പണം പിൻവലിക്കൽ മാത്രമാണ് ബാങ്കുകളിൽ കാര്യമായി നടക്കുന്നത്. വ്യാപാരികൾ ഒഴികെ കാര്യമായി ആരും പണം നിക്ഷേപിക്കുന്നില്ല. മാനാഞ്ചിറയിലെ എസ്.ബി.െഎ മുഖ്യശാഖയിലെ എ.ടി.എം കൗണ്ടറുകൾ അടച്ചിട്ടു. പണമില്ലാത്തതിനാലാണ് അടച്ചിട്ടതെന്ന് ബാങ്ക് അധികൃതർ പറഞ്ഞു. ലഭിക്കുന്ന നോട്ടുകൾ ഉടൻ തീർന്നുപോകുന്നതായും ഇവർ വ്യക്തമാക്കി. ബാങ്ക് വളപ്പിൽനിന്ന് റോഡിലേക്ക് നീണ്ട ക്യൂവാണ് കഴിഞ്ഞദിവസങ്ങളിൽ എസ്.ബി.െഎ മുഖ്യശാഖക്കു മുന്നിലുണ്ടായത്. വളരെ കുറച്ച് നോട്ടുകൾ മാത്രമാണ് ലഭിക്കുന്നത്. മാവൂർ റോഡ്, രാജാജി റോഡ്, അരയിടത്തുപാലം തുടങ്ങി നഗരത്തിലെ മിക്ക എ.ടി.എമ്മുകളും അടച്ചിട്ട നിലയിലാണ്. പണം എത്തുന്ന ഉടൻ കാലിയാകുന്നു. ഗ്രാമപ്രദേശങ്ങളിലും നോട്ട് പ്രതിസന്ധിയുണ്ട്. പുതിയ സർവിസ് ചാർജ് നിലവിൽ വന്നതിനാൽ ഇടപാടുകാർ കൂടുതൽ തുക പിൻവലിക്കുന്നതും പ്രതിസന്ധി കൂട്ടുന്നു. ബാങ്കുകൾ അടിക്കടി നിയമം മാറ്റുമെന്ന ആശങ്ക കാരണവും ആളുകൾ കൂടുതൽ തുക പിൻവലിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.