നന്മണ്ട: മഴ പെയ്താൽ നന്മണ്ട 13, പുഴയായി മാറുന്നു. പിന്നെ റോഡിലൂടെ തോണിയാത്ര വേണമെന്ന സ്ഥിതിയാണ്. മഴവെള്ളം റോഡിലൂടെ പരന്നൊഴുകുന്നതാണ് പ്രശ്നം. മഴവെള്ളം ഒഴുകിപ്പോവേണ്ട ഒാടകളെല്ലാംതന്നെ അടഞ്ഞുകിടക്കുകയാണ്. ചെറിയ മഴയിൽപോലും പുഴയായി മാറുന്ന ടൗണിൽ പിന്നെ കടക്കാർക്കും ഇരിക്കപ്പൊറുതിയില്ലാത്ത അവസ്ഥയാണ്. റോഡിലൂടെ ഒഴുകുന്ന അഴുക്കുവെള്ളം വാഹനങ്ങൾ പോകുേമ്പാൾ കടകളിലേക്ക് തെറിക്കുന്നതാണ് കടക്കാരെ പ്രയാസത്തിലാക്കുന്നത്. ദുരിതമനുഭവിക്കുന്നത് തുണിക്കടക്കാരും ബേക്കറിക്കാരുമാണ്. പരന്നൊഴുകുന്ന വെള്ളത്തിെല കല്ലുകൾ തെറിച്ച് ഗ്ലാസ് പൊട്ടുന്നത് വ്യാപാരികൾക്ക് നഷ്ടം വരുത്തുന്നു. തുണിക്കടകളിൽ തൂക്കിയിട്ടിരിക്കുന്ന വസ്ത്രങ്ങളിലേക്കാണ് ചളിവെള്ളം തെറിക്കുന്നത്. മാനം കറുത്താൽ കടകളുടെ ഷട്ടർ താഴ്ത്തേണ്ട ഗതികേടിലാണ് വ്യാപാരികൾ. ടൗണിലെ ഒാടകൾ പലയിടത്തും മണ്ണ് ഒലിച്ചുവന്ന് നികന്നുപോയതാണ് മഴവെള്ളം കെട്ടിക്കിടക്കാൻ കാരണമായത്. മില്ലിനടുത്ത കലുങ്കിനുള്ളിലേക്ക് ഒഴുകിപ്പോകേണ്ട വെള്ളം കല്ലിട്ട് തടസ്സപ്പെടുത്തിയതും വിനയായി മാറി. കോഴിക്കോട്-ബാലുശ്ശേരി റോഡിെൻറ പ്രവൃത്തി തുടങ്ങുന്നതിനാൽ ഒാടകൾ നവീകരിക്കാനുള്ള സാധ്യതയും മങ്ങിയിരിക്കുകയാണ്. റോഡിെൻറ നവീകരണപ്രവൃത്തി കഴിഞ്ഞാലേ ഒാടകളുടെ അറ്റകുറ്റപ്പണിയും നടക്കാൻ സാധ്യതയുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.