വടകര: അമ്മ മനസ്സിെൻറ കണ്ണീരിൽ പിണറായി സർക്കാർ കടപുഴകുമെന്ന് ആർ.എം.പി.ഐ കേന്ദ്രകമ്മിറ്റി അംഗം കെ.കെ. രമ പറഞ്ഞു. ‘തെരുവിൽ വലിച്ചെറിഞ്ഞ നീതിക്കായി പൊരുതുന്ന അമ്മയോടൊപ്പം’ എന്ന മുദ്രാവാക്യമുയർത്തി െറവലൂനെറി യൂത്ത് ഓർക്കാട്ടേരിയിൽ സംഘടിപ്പിച്ച ഐക്യദാർഢ്യ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാം ശരിയാക്കുമെന്ന് പ്രഖ്യാപിച്ച് അധികാരത്തിൽ വന്ന എൽ.ഡി.എഫ് സർക്കാർ കേരളത്തെ ക്രിമിനൽ മാഫിയകളുടെ സ്വന്തം നാടായി മാറ്റിയിരിക്കുന്നു. പിഞ്ചുകുട്ടികൾ മുതൽ വൃദ്ധൻമാർക്കുവരെ ദിനംപ്രതി പീഡനമേറ്റുവാങ്ങേണ്ടിവരുന്ന ദൗർഭാഗ്യകരമായ കാഴ്ച അപമാനമാണെന്നും അവർ പറഞ്ഞു. കെ. ലിനീഷ്, ടി.കെ. സിബി, കെ.ടി.കെ. വിബിലേഷ്, ടി.കെ. പ്രമോദ്, പി.ടി. നിഖിൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.