വ​ട​ക​ര ത​ണ​ൽ ജ​ന​കീ​യ വി​ഭ​വ സ​മാ​ഹ​ര​ണം തു​ട​ങ്ങി

വടകര: തണലി‍െൻറ ആഭിമുഖ്യത്തിൽ സൗജന്യ ഡയാലിസിസ് നൽകുന്നതിനായുള്ള ജനകീയ വിഭവ സമാഹരണം തുടങ്ങി. ആദ്യഘട്ടം ഞായറാഴ്ച സമാപിക്കും. നാടെങ്ങും വൃക്കരോഗികൾക്കൊപ്പം നിൽക്കുന്ന കാഴ്ചകളാണ് ശനിയാഴ്ച കണ്ടതെന്ന് തണൽ പ്രവർത്തകർ പറയുന്നു. തണൽ നേരത്തേ രൂപവത്കരിച്ച വളൻറിയർമാർ വീടുകളും കടകളും കയറിയിറങ്ങി. രാവിലെ ഏഴിനുതന്നെ ബസ്സ്റ്റാൻഡിലും റെയിൽവേ സ്റ്റേഷനുകളിലും കലക്ഷൻ ആരംഭിച്ചിരുന്നു. ഇതിനായി വടകര റെയിൽവേ സ്റ്റേഷനിലും ബസ്സ്റ്റാൻഡുകളിലും പ്രത്യേകം കൗണ്ടറുകൾ സ്ഥാപിച്ചു. തണൽ ടീ ഷർട്ടും ബാഡ്ജും അണിഞ്ഞ വിദ്യാർഥികളും പൊതു പ്രവർത്തകരും ബസ് ജീവനക്കാരും ബസുകളിൽനിന്നും സ്റ്റാൻഡുകളിൽനിന്നും ധനസമാഹരണം നടത്തി. 450 വൃക്കരോഗികൾക്കാണ് തണൽ ഡയാലിസിസ് സെൻററിൽനിന്ന് സൗജന്യമായി ഡയാലിസിസ് ചെയ്യുന്നത്. അടുത്ത രണ്ടു വർഷക്കാലത്തേക്ക് സൗജന്യമായി ഡയാലിസിസ് ചെയ്യാനുള്ള െചലവ് ഒമ്പത് കോടി 60 ലക്ഷം രൂപയാണ്. ആറു കോടി രൂപ സ്വരൂപിക്കാൻ കഴിയുമെന്നാണ് തണൽ പ്രതീക്ഷിക്കുന്നത്. രണ്ടാം ഘട്ട ധനസമാഹരണം ഈ മാസം 29, 30 തീയതികളിൽ നടക്കും. വടകര -കോഴിക്കോട് റൂട്ടിലോടുന്ന ഉണ്ണിയാർച്ച, ലക്ഷ്മി എന്നീ ബസുകളിലെ ശനിയാഴ്ചത്തെ കലക്ഷൻ പൂർണമായും തണലിന് നൽകും. വടകര, കൊയിലാണ്ടി താലൂക്കുകളിലെ ജനപ്രതിനിധികളുടെയും സാമൂഹിക പ്രവർത്തകരുടെയും മേൽനോട്ടത്തിലാണ് തണൽ ഡയാലിസിസ് സെൻററുകൾ പ്രവർത്തിക്കുന്നത്. വടകരയിൽ നടന്ന റോഡ് കലക്ഷന് മാനസ കരീം, മർച്ചൻറ് അസോസിയേഷൻ പ്രസിഡൻറ് ഒ.കെ. ചന്ദ്രൻ, അടിയേരി രവി, നദീർ പയ്യോളി, ഹാരിസ്, നിബിൻ, അരുൺ, ആതിര, വ്യാപാരി വ്യവസായി പ്രതിനിധികൾ, തണൽ ഡയാലിസ് സ്റ്റാഫുകൾ എന്നിവർ നേതൃത്വം നൽകി. നാദാപുരത്ത് ജില്ല വ്യാപാരി വ്യവസായി നേതാക്കളായ കറുമ്പിയത്ത് അബ്ദുല്ല, ഏരത്ത് ഇഖ്ബാൽ, എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.