സാ​മൂ​ഹി​ക മാ​റ്റ​ത്തി​നു​ത​കു​ന്ന വി​ദ്യാ​ഭ്യാ​സ അ​ജ​ണ്ട രൂ​പ​പ്പെ​ട​ണം- -–ഗ്രീ​ന്‍വാ​ലി എ​ക്‌​സ​ല​ന്‍സ് കോ​ണ്‍ഫ​റ​ന്‍സ്

മുക്കം: പരമ്പരാഗതമായ കീഴ്‌വഴക്കങ്ങള്‍ക്ക് പകരം സാമൂഹിക മാറ്റത്തിനും രാഷ്ട്ര പുനര്‍നിർമാണത്തിനും ഉപകരിക്കുന്ന നൂതനമായ വിദ്യാഭ്യാസ പദ്ധതികള്‍ ആവിഷ്‌കരിക്കേണ്ടത് അനിവാര്യമാണെന്ന് നെല്ലിക്കാപ്പറമ്പ് ഗ്രീന്‍വാലി എക്‌സലന്‍സ് കോണ്‍ഫറന്‍സ് അഭിപ്രായപ്പെട്ടു. കേരളത്തിൽ അങ്ങോളമിങ്ങോളം മുളച്ചുപൊന്തുന്ന എന്‍ട്രന്‍സ് പരിശീലന കേന്ദ്രങ്ങള്‍ക്ക് നഷ്ടം കൂടാതെ നടന്നുപോകാനുള്ള കേവല ഉല്‍പന്നങ്ങളായി പുതുതലമുറയെ വളര്‍ത്തിയെടുക്കുന്ന പ്രവണത ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടവരുത്തുമെന്നും കോൺഫറൻസ് ഒാർമിപ്പിച്ചു. ഗ്രീന്‍വാലിയുടെ പുതിയ വിദ്യാഭ്യാസ സ്ഥാപനമായ ‘അക്കാദമി ഓഫ് എക്‌സലന്‍സി’െൻറ ഉദ്ഘാടനം സി.എന്‍.എന്‍- ഐ.ബി.എന്‍ റിയല്‍ ഹീറോ അവാര്‍ഡ് ജേതാവും പ്രമുഖ വിദ്യാഭ്യാസ പരിഷ്‌കര്‍ത്താവുമായ ഹാരേക്കല്‍ ഹാജബ്ബ നിര്‍വഹിച്ചു. ഗ്രീന്‍വാലി ഗ്രൂപ് ഓഫ് ഇൻസ്റ്റിറ്റ്യൂഷന്‍സ് ചെയര്‍മാന്‍ പ്രഫ. സയ്യിദ് മുഹമ്മദ് ശാക്കിര്‍ അധ്യക്ഷത വഹിച്ചു. ന്യൂഡല്‍ഹി ജാമിഅ മില്ലിയ ഇസ്‌ലാമിയ്യ യൂനിവേഴ്‌സിറ്റി അസോസിയേറ്റ് പ്രഫസര്‍ ഡോ. മാത്യൂ ജോസഫ് മുഖ്യ പ്രഭാഷണം നടത്തി. ഗ്രീന്‍വാലി വിഷന്‍ 2025 പദ്ധതി ഡയറക്ടര്‍ ഡോ. സി.എം. സാബിർ നവാസ് സമര്‍പ്പിച്ചു. അക്കാദമിക മേഖലയില്‍ നീണ്ടവര്‍ഷങ്ങള്‍ സേവനമനുഷ്ടിച്ച മുതിര്‍ന്ന അധ്യാപകരായ പ്രഫ. എ.പി. അബ്ദുറഹിമാന്‍, പ്രഫ. പി.എന്‍. അബ്ദുറഹിമാന്‍, പ്രഫ. പി.പി. അബ്ദുറഷീദ് എന്നിവരെ എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു. സ്ഥാപനത്തില്‍ സേവനമനുഷ്ടിക്കുന്ന 21 അധ്യാപകര്‍ക്ക് പ്രത്യേക പുരസ്‌കാര സമര്‍പ്പണം പി.ടി.എ പ്രതിനിധികള്‍ നിര്‍വഹിച്ചു. വ്യത്യസ്ത മത്സര പരീക്ഷയില്‍ മികവുതെളിയിച്ച വിദ്യാർഥികളെ ഹാരേക്കല്‍ ഹാജബ്ബ ആദരിച്ചു. ഇന്‍സ്‌പെയര്‍ ഫൗണ്ടേഷൻ ചീഫ് കോഒാപറേറ്റിങ് ഓഫിസര്‍ സി. മുഹമ്മദ് അജ്മല്‍, ഗ്രീന്‍വാലി പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പൽ ഡോ. പി.കെ. അബ്ദുസ്സലാം, െട്രയ്നിങ് കോളജ് പ്രിന്‍സിപ്പൽ സി. അബ്ദുല്‍ ഹമീദ്, സി.പി. ചെറിയമുഹമ്മദ്, കെ.സജ്ജാദ്, നാസിര്‍ ബാലുശ്ശേരി, പി.വി. അബ്ദുല്‍ ജലീൽ, കെ. ഇമ്പിച്ചിക്കോയ, പി.ടി.എ പ്രസിഡൻറ് എ.എച്ച്. ഹുസൈന്‍, എം.ടി. അശറഫ്, യു.എ. മുനീര്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.