കോഴിക്കോട്: വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച ശ്രീരാമനവമി ഹിന്ദു മഹാസമ്മേളനം ആർ.എസ്.എസ് പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടി ഉദ്ഘാടനം ചെയ്തു. ഹിന്ദുത്വത്തെ നിരാകരിക്കാനും വികൃതമായി ചിത്രീകരിക്കാനും ആസൂത്രിത ശ്രമം നടക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വികൃതമായി അവതരിപ്പിക്കപ്പെടുന്നതിനെ എതിര്‍ക്കുവാനും അതിനെതിരെ ശബ്ദമുയര്‍ത്താനും യുവതലമുറകളെ പ്രാപ്തമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.മുതലക്കുളത്ത് നടന്ന സമ്മേളനത്തില്‍ ഡോ. എ. ത്യാഗരാജന്‍ അധ്യക്ഷത വഹിച്ചു. വി.എച്ച്.പി സംസ്ഥാന അധ്യക്ഷന്‍ എസ്.ജെ.ആർ. കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. സ്വാമി വിനിശ്ചലാനന്ദ, സ്വാമി തപോവൃതാനന്ദ, സ്വാമി ശങ്കരനാരായണൻ, സ്വാമി ബാലാനന്ദ, ബ്രഹ്മചാരി മുകുന്ദചൈതന്യ, അഡ്വ. ഇ. ബാലൻ, സി. സുധീഷ്, ഡോ. കെ.വി. ഭാസ്‌കരൻ, എൻ.കെ. ദിനകരൻ, എൻ.കെ. ശിവദാസ്, സി. സുനില്‍കുമാർ, പ്രവീണ്‍ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.