ബേപ്പൂർ: തുറമുഖത്ത് ലക്ഷദ്വീപിലേക്കുള്ള യാത്ര ടിക്കറ്റ് പരിശോധന കർശനമാക്കിയതിനെ തുടർന്ന് ടിക്കറ്റുമായി ലക്ഷദ്വീപുകളിലേക്ക് യാത്ര ചെയ്യാനായി എത്തിയ 15ഓളം പേരുടെ യാത്ര മുടങ്ങി. ടിക്കറ്റ് പരിശോധനയിൽ ടിക്കറ്റിലെ യാത്രക്കാരെൻറ പേരും പേഴ്സനൽ ഐ.ടി കാർഡിലും വ്യത്യാസം കണ്ടെത്തിയതിനെ തുടർന്നാണ് ഇവരുടെ യാത്ര ഉദ്യോഗസ്ഥർ തടഞ്ഞത്. രണ്ട് ദിവസം മുമ്പാണ് ബേപ്പൂർ തുറമുഖത്ത് വലിയപാനി കപ്പൽ എത്തിയത്. വെള്ളിയാഴ്ച യാത്രക്കാരെ കയറ്റുന്നതിനിടെ ലക്ഷദ്വീപ് പൊലീസ് ടിക്കറ്റ് പരിശോധന കർക്കശമാക്കിയതാണ് ടിക്കറ്റുമായി യാത്ര ചെയ്യാനായി എത്തിയവർക്ക് മടങ്ങേണ്ടി വന്നത്. വെള്ളിയാഴ്ച രാവിലെ എട്ടിന് ബേപ്പൂരിൽനിന്നും കൽപേനി, മിനിക്കോയ് എന്നീ ദ്വീപുകളിലേക്കുള്ള വലിയപാനി കപ്പലിലാണ് സംഭവം. വ്യാഴാഴ്ച ലക്ഷദ്വീപിലേക്ക് മടങ്ങേണ്ടിയിരുന്ന കപ്പൽ ഹർത്താൽ കാരണം വെള്ളിയാഴ്ചയാണ് യാത്രതിരിച്ചത്. ഉദ്യോഗസ്ഥർ യാത്ര തടഞ്ഞതിനെ തുടർന്ന് ടിക്കറ്റുമായി എത്തിയ 15ഓളം പേർ തുറമുഖത്തും ടിക്കറ്റ് ഓഫിസ് പരിസരത്തും ടിക്കറ്റുകൾ കീറി പ്രതിേഷധം രേഖപ്പെടുത്തി. ടിക്കറ്റ് പരിശോധിച്ച ലക്ഷദ്വീപ് പൊലീസ് ഉദ്യോഗസ്ഥരുമായി യാത്രക്കാർ ഏറെനേരം സംസാരിച്ചെങ്കിലും പരിഹാരമാവാത്തതിനെ തുടർന്ന് ലക്ഷദ്വീപ് പോർട്ട് ഉദ്യോഗസ്ഥരുമായി സംസാരിക്കാൻ പൊലീസ് നിർേദശം നൽകുകയായിരുന്നു. ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥർ ആരുംതന്നെ ഈ സമയം സ്ഥലത്തില്ലാത്തതിനാൽ മതിയായ തീരുമാനമെടുക്കാൻ കഴിയാത്തതിനെ തുടർന്ന് യാത്രക്കാരെ മടക്കിയയക്കാൻ ലക്ഷദ്വീപ് പൊലീസ് നിർബന്ധിതരാവുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.