വി​ഷാ​ദ​ത്തെ സം​വാ​ദ​ത്തി​ലൂ​ടെ പ്ര​തി​രോ​ധി​ച്ച് ആ​രോ​ഗ്യ​ദി​നാ​ച​ര​ണം

കോഴിക്കോട്: സംവദിക്കൂ, നമുക്ക് വിഷാദത്തെ അകറ്റാം എന്ന പ്രമേയവുമായി ജില്ലയിലെങ്ങും ആരോഗ്യദിനാചരണം സംഘടിപ്പിച്ചു. കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിെൻറ കീഴിൽ രാവിലെ പത്തിന് പുതിയ സ്റ്റാൻഡ് പരിസരത്ത് വിഷാദത്തിനെതിരെ ബോധവത്കരണ തെരുവുനാടകവും പോസ്റ്റർ പ്രദർശനവും സംഘടിപ്പിച്ചു. മുതിർന്ന സൈക്യാട്രിസ്റ്റ് ഡോ. എസ്. ശാന്തകുമാർ ഉദ്ഘാടനം ചെയ്തു. തലശ്ശേരി കോളജ് ഓഫ് നഴ്സിങ്, ബി.എം.എച്ച് നഴ്സിങ് കോളജ്, പി.വി.എസ് നഴ്സിങ് കോളജ്, ആഞ്ജനേയ നഴ്സിങ് കോളജ്, റെഡ്ക്രസൻറ് നഴ്സിങ് കോളജ് എന്നിവിടങ്ങളിലെ നഴ്സിങ് വിദ്യാർഥികളാണ് തെരുവുനാടകം അവതരിപ്പിച്ചത്. തുടർന്ന് മാനസികാരോഗ്യ കേന്ദ്രത്തിൽ നടന്ന സെമിനാറും പോസ്റ്റർ രചന മത്സരവും സബ് ജഡ്ജി ആർ.എൽ. ബൈജു ഉദ്ഘാടനം ചെയ്തു. അസി. കലക്ടർ കെ. ഇമ്പശേഖരൻ, ജില്ല മെഡിക്കൽ ഓഫിസർ ആർ.എൽ. സരിത എന്നിവർ മുഖ്യാതിഥികളായിരുന്നു. ഡോ. ഷൈനു, ഡോ. റജിൻ, ഡോ. സി.കെ. ശ്രീപ്രിയ എന്നിവർ പ്രബന്ധമവതരിപ്പിച്ചു. സൂപ്രണ്ട് എൻ. രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. ഡോ. ശിവദാസ് സ്വാഗതവും ഡോ. അരവിന്ദാക്ഷൻ നന്ദിയും പറഞ്ഞു. കോഴിക്കോട് ഗവ. നഴ്സിങ് കോളജിൽ നടന്ന വിഷാദം-നമുക്ക് സംവദിക്കാം എന്ന പ്രമേയത്തിൽ നടന്ന കൂട്ടയോട്ടം മെഡിക്കൽ കോളജ് വൈസ് പ്രിൻസിപ്പൽ ഡോ. പ്രതാപ് സോംനാഥ് ഉദ്ഘാടനം ചെയ്തു. ഇംഹാൻസ് അസി. പ്രഫസർ ഡോ. അൻവർ സാദത്ത് സംസാരിച്ചു. വിവിധ കലാപരിപാടികളും വൈകീട്ട് മാനാഞ്ചിറയിൽ വിദ്യാർഥികളുടെ നേതൃത്വത്തിൽ തെരുവുനാടകവും അരങ്ങേറി. സൗദി റിട്ടേണീസ് വെൽഫെയർ സൊസൈറ്റിയുടെ കീഴിൽ ‘പ്രവാസികളിൽ വിഷാദരോഗം വർധിക്കുന്നു’ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. റിട്ട. ജില്ല ജഡ്ജി പി.എൻ. ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. ആറ്റക്കോയ പള്ളിക്കണ്ടി അധ്യക്ഷത വഹിച്ചു. പ്രഫ. വർഗീസ് മാത്യു, ഡോ. ജോൺ ‍ഫിലിപ്പ്, കെ.പി. അബൂബക്കർ, ഡോ. കെ. ശ്രീധരൻ നായർ എന്നിവർ സംസാരിച്ചു. വി. അബ്ദുൽ ലത്തീഫ് സ്വാഗതം പറഞ്ഞു. െഎ.എം.എ സംസ്ഥാന ഘടകം, കോഴിക്കോട് ചാപ്റ്റർ, കെ.എം.എ കമ്മിറ്റി ഫോർ മെൻറൽ ഹെൽത്ത്, തണൽ ആത്മഹത്യ പ്രതിരോധ കേന്ദ്രം, ഇഖ്റ ഹോസ്പിറ്റൽ എന്നിവ ചേർന്ന് െഎ.എം.എ പൊതുജന ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ജില്ല കലക്ടർ യു.വി. ജോസ് ഉദ്ഘാടനം ചെയ്തു. ഡോ. വി.ജി. പ്രദീപ്കുമാർ അധ്യക്ഷത വഹിച്ചു. ഡോ. ഹാരിഷ്, േഡാ. പി.എൻ സുരേഷ്കുമാർ, േഡാ. അരുൺ ഗോപാലകൃഷ്ണൻ, ഡോ. സാമുവൽ കോശി, ഡോ. എ.കെ. അബ്ദുൽ ഖാദർ, ഡോ. ഡി. അമൃത്കുമാർ, ഡോ. പി.എൻ. അജിത എന്നിവർ സംസാരിച്ചു. ലോകാരോഗ്യദിനത്തിെൻറ ഭാഗമായി കോട്ടപ്പറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ ആരോഗ്യ സെമിനാർ സംഘടിപ്പിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. കെ.സി. രമേശൻ ഉദ്ഘാടനം ചെയ്തു. ഡോ. എം.എം. സുചരിത അധ്യക്ഷത വഹിച്ചു. അഗസ്റ്റിൻ ജോസഫ്, സിജു കെ. നായർ, പി.എം. ആമിനക്കുട്ടി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.